കോച്ച്​ മാറി; നോർത്ത്​ ഇൗസ്​റ്റി​െൻറ കളിയും

ഗുവാഹതി: മുൻ ചെൽസി കോച്ച്​ അവ്​റം ഗ്രാൻഡ്​ എത്തിയതോടെ ​െഎ.എസ്​.എല്ലിൽ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡി​​െൻറ കളിയും മാറി. തുടർ തോൽവികളുമായി പോയൻറ്​ പട്ടികയിൽ പിന്നാക്കംേപായവർക്ക്​  അവ്​റം ഗ്രാൻഡി​​െൻറ വരവ്​ ഉൗർജം നൽകിയപ്പോൾ, ശക്​തരായ ഗോവയെ തോൽപിച്ച്​ തിരിച്ചുവരവ്​. 2^1നാണ്​ ​വടക്കുകിഴക്കൻ സംഘം ഗോവയെ തകർത്തുവിട്ടത്​. 
ഡാനിലോ സെസാരിയോയെ ഏക സ്​ട്രൈക്കറാക്കി ഫോർ​മേഷനിൽ കാര്യമായി മാറ്റം വരുത്തിയപ്പോൾ, ഗോവക്കെതിരെ 21ാം മിനിറ്റിൽ തന്നെ നോർത്ത്​ ഇൗസ്​റ്റ്​ ഗോൾ നേടി. മാർചീന്യോയാണ്​ സ്​കോറർ.

എന്നാൽ, 28ാം മിനിറ്റിൽ വിങ്ങർ മാനുവൽ അരാനയിലൂടെ ഗോവ സമനില പിടിച്ചു. രണ്ടാം പകുതിയുടെ ആദ്യത്തിൽ ഇന്ത്യൻ താരം സെമിൻലെൻ ഡംൻഗേൽ (43ാം മിനിറ്റ്​) ഗോവയുടെ പ്രതിരോധ കോട്ട തകർത്ത്​ ഗോൾ നേടി. ഇൗ ഗോളിൽ നോർത്ത്​ ഇൗസ്​റ്റ്​ ജയിക്കുകയും ചെയ്​തു. സീസണിൽ നോർത്ത്​ ഇൗസ്​റ്റി​​െൻറ രണ്ടാം ജയമാണിത്​. തുടർതോൽവികൾ കാരണം ജോ ഡിയോസിനെ പുറത്താക്കിയാണ്​ നോർത്ത്​ ഇൗസ്​റ്റ്​ പുതിയ കോച്ചിനെ നിയമിച്ചത്​.

Tags:    
News Summary - NorthEast United FC vs FC Goa: Hosts win 2-1-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.