കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആക്രമിച്ച് പൂണെ ആരാധകക്കൂട്ടം -VIDEO

പുണെ: ഇന്ത്യൻ സൂപ്പർ ലീഗിൽ പുണെ എഫ്.സിക്കെതിരായ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പുണെ ആരാധകർ മർദിച്ചു. ശ്രീ ശിവഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ വെച്ചാണ് സംഭവം.

ഒന്നാം ഗോള്‍ നേടി ബ്ലാസ്റ്റേഴ്സ് മുന്നിട്ടുനില്‍ക്കുന്നതിനിടെ സ്റ്റേഡിയത്തില്‍വെച്ച്‌ പുണെ ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരെ 
രംഗത്തെത്തുകയായിരുന്നു. ഇവർ വാക്കേറ്റത്തിലേര്‍പ്പെടുകയും പിന്നീട് കൈയേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. സ്റ്റേഡിയത്തിനകത്തെ തര്‍ക്കം തീര്‍ന്നെങ്കിലും മത്സരശേഷം പുണെ ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്തുവെച്ച്‌ ബ്ലാസ്റ്റേഴ്സ് ആരാധകരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ആക്രമണത്തിൻെറ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവസാന മിനിറ്റില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിലാണ് ഇന്നലെ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
 


 

Tags:    
News Summary - Kerala Blasters fans attacked by Pune supporters -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.