ജംഷഡ്പൂർ എഫ്.സി ടീം കൊച്ചിയിലെത്തി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ 24ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടൂന്ന ജംഷഡ്പൂർ എഫ്.സി ടീമംഗങ്ങൾ കൊച്ചിയിലെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് ടീം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് എട്ടിനാണ് ബ്ലാസ്റ്റേഴ്സ്- ജംഷഡ്പുർ എഫ്.സി മത്സരം. ഗുവാഹത്തിയിൽ നടന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ സമനിലയിൽ തളച്ചാണ് ഐ.എസ്.എല്ലിലെ കന്നിക്കാരുടെ വരവ്.  

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന കോപ്പലി​െൻറ നേതൃത്വത്തിലാണ് ജംഷഡ്പൂർ പടയ്ക്കിറങ്ങുന്നെതന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. കേരളത്തിലേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബ്ലാസ്റ്റേഴ്സി​െൻറ ആരാധക കുടുംബത്തെ കാണാൻ കാത്തിരിക്കുകയാണെന്നും ജംഷഡ്പൂർ താരം ബെൽഫോർട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ടീം ഇന്നുമുതൽ പരിശീലനം തുടങ്ങും. 
Tags:    
News Summary - jamshedpur fc INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.