നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് എഫ്.സി
● ഹോം ഗ്രൗണ്ട്: ഇന്ദിര ഗാന്ധി സ്റ്റേഡിയം, ഗുവാഹതി
● കോച്ച്: ജാവോ കാർലോസ് ദേ ദിയൂസ്
● വിളിപ്പേര്: ഹൈലാൻഡേഴ്സ്
മുൻ സീസൺ പ്രകടനങ്ങൾ, ടോപ് സ്കോറർ
2014 എട്ടാം സ്ഥാനം കോകേ 4 ഗോൾ
2015 5ാം സ്ഥാനം നികളസ് വെലസ് 5 ഗോൾ
2016 5ാം സ്ഥാനം എമിലിയാനോ അൽഫാരോ 5 ഗോൾ ഉയരങ്ങൾ താണ്ടാെനാരുങ്ങുന്ന ഇന്ത്യൻ ഫുട്ബാളിെൻറ പവർഹൗസാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. അസം, മണിപ്പൂർ, മിസോറം, സിക്കിം, മേഘാലയ, ത്രിപുര, നാഗാലാൻഡ് തുടങ്ങി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇന്ന് ഇന്ത്യൻ ഫുട്ബാളിെൻറ പ്രതീക്ഷ. ഇന്ത്യ ആദ്യമായി അരങ്ങേറ്റം കുറിച്ച കൗമാര ലോകകപ്പിൽ പകുതിയിലേറെ പേരെയും സംഭാവന ചെയ്തത് ഇൗ മേഖലയായിരുന്നു എന്നതിൽ തന്നെയുണ്ട് ഭാവിയിലേക്ക് വടക്കു കിഴക്കിെൻറ കരുത്ത്. ഫുട്ബാളിനെ പ്രാണവായുവാക്കിയ മലനിരകളുടെ െഎക്യബോധത്തെ ഒരു ടീമാക്കി മാറ്റിയാണ് ബോളിവുഡ് നടൻ ജോൺ എബ്രഹാം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കടന്നത്. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് എഫ്.സി-പേരുപോലെതന്നെ ഏഴ് സംസ്ഥാനങ്ങളുടെ പ്രതീകമാണ് ഇൗ ‘ഹൈലാൻഡേഴ്സ്’. ഭാവിയുടെ ടീം എന്ന് വിശേഷിപ്പിച്ചാണ് പ്രഥമ സീസണിൽ ജോൺ എബ്രഹാം നോർത്ത് ഇൗസ്റ്റിനെ കളത്തിലിറക്കിയത്. പ്രാദേശിക താരങ്ങൾക്ക് മുൻതൂക്കം നൽകിയും വിദേശത്തെ പ്രതിഭകളെ ടീമിലെത്തിച്ചും അവർ പോരടിച്ചു. കഴിഞ്ഞ മൂന്നു സീസണിലും കപ്പടിക്കാൻ ശേഷിയുള്ള ടീമായിരുന്നെങ്കിലും സെമിഫൈനലിൽ പോലുമെത്താൻ മലനിരകളുടെ മണ്ണിൽ നിന്നുള്ളവർക്ക് കഴിഞ്ഞില്ല.
കോച്ച് പോർചുഗലുകാരനായ ജാവോ കാർലോസ് ദേ ദിയൂസാണ് നോർത്ത് ഇൗസ്റ്റിന് കളിപറയാനെത്തുന്നത്. കേപ് വെർദെ ദേശീയ ടീം, സ്പോർട്ടിങ് ലിസ്ബൻ, നാഷനൽ തുടങ്ങിയ പോർചുഗലിലെ വൻ ക്ലബുകളുടെ പരിശീലക കുപ്പായമണിഞ്ഞ ദേ ദിയൂസ് മികച്ച തിരഞ്ഞെടുപ്പാണ്. എന്നാൽ, ഇന്ത്യൻ സാഹചര്യത്തിൽ അപരിചിതനായ കോച്ചിന് എത്രമാത്രം മികവു നേടാനാവുമെന്ന് കാത്തിരുന്ന് കാണാം.
ഒരുക്കം ഗോൾകീപ്പറായ കോഴിക്കോട്ടുകാരൻ ടി.പി. രഹനേഷിനെയും ഇന്ത്യൻ മധ്യനിര താരം റൗളിൻ ബോർഗസിനെയും നിലനിർത്തിയാണ് നോർത്ത്ഇൗസ്റ്റ് സീസൺ പ്ലെയർ ഡ്രാഫ്റ്റിലെത്തിയത്. കളിക്കാരെ ലേലംവിളിച്ചപ്പോൾ മുൻതൂക്കം നൽകിയത് സ്വദേശി താരങ്ങൾക്ക്. അവരിലേറെയും വടക്കു കിഴക്കൻ സംസ്ഥാനക്കാർ. 45 ലക്ഷം രൂപക്ക് സ്വന്തമാക്കിയ മുന്നേറ്റനിരക്കാരൻ ഹോളിചരൺ നർസറി, 35 ലക്ഷത്തിന് മുൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം നിർമൽ ഛേത്രി, 50 ലക്ഷത്തിന് മധ്യനിരക്കാരൻ ലാൽ റിൻഡിക റാൽതെ തുടങ്ങിയവരെ ടീമിലെത്തിച്ച നോർത്ത് ഇൗസ്റ്റ് നാട്ടിലെ കരുത്തിനാണ് മുൻഗണന നൽകിയത്.
വിദേശ താരങ്ങളെ സ്വന്തമാക്കുന്നതിലുമുണ്ട് ഇൗ സൂക്ഷ്മത. അവസാന ഘട്ടത്തിൽ മാത്രം പ്രഖ്യാപിച്ച വിദേശികളിൽ ഏറെ പേരും ലാറ്റിനമേരിക്കക്കാർ.
ബ്രസീൽ ദേശീയ താരമായ മാർചീനോയെ ടീമിലെത്തിച്ചതോടെ മധ്യനിര കൂടുതൽ ക്രിയാത്മകമാവും. മുന്നേറ്റത്തിൽ മറ്റൊരു ബ്രസീലുകാരൻ ഡാനിലോ, വെനിസ്വേലയുടെ ലൂയിസ് പയസ് എന്നിവർകൂടി ചേരുന്നതോടെ കളിക്കളത്തിലെ ആശയവിനിമയവും എളുപ്പമാവും.
മലയാളികൾ: ഗോൾ കീപ്പർ ടി.പി. രഹനേഷ്, പ്രതിരോധ താരം അബ്ദുൽ ഹഖ്.
ടീം നോർത്ത് ഇൗസ്റ്റ് ഗോൾ കീപ്പർ
ടി.പി. രഹനേഷ്, രവി കുമാർ, ഗുർപ്രീത് സിങ് ചബൽ.
പ്രതിരോധം: അബ്ദുൽ ഹഖ്, ഗുർസിമ്രത് സിങ് ഗിൽ, നിർമൽ ഛേത്രി, റീഗൻ സിങ്, റോബർട് ലാൽതലമുവാന (എല്ലാവരും ഇന്ത്യ), സാംബിഞ്ഞ (ഗിനി), ജോസ് ഗോൺക്ലാവസ് (പോർചുഗൽ), മാർട്ടിൻ ഡയസ് (ഉറുഗ്വായ്).
മധ്യനിര: റൗളിൻ ബോർഗസ്, ലാൽറിൻഡിക റാൽതെ, ഫനായ് ലാൽറിംപുയ, മാലെങ്ഗാബ മീെട്ട, സുശീൽ മീെട്ട, മാർചീനോ, അഡിൽസൺ ഗിയാനോ (ബ്രസീൽ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.