ന്യൂഡൽഹി: മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങളാൽ കേരള ബ്ലാസ്റ്റേഴ്സ് നിറയുേമ്പാൾ, ഇത്തവണ െഎ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ടാറ്റ ഗ്രൂപ്പിെൻറ ജംഷഡ്പുർ എഫ്.സി റാഞ്ചുന്നത് ബ്ലാസ്റ്റേഴ്സ് താരങ്ങളെ. കഴിഞ്ഞ സീസണിൽ ഒരു ശരാശരി ടീമിനെ ഫൈനൽ വരെയെത്തിച്ച് അത്ഭുതം കാണിച്ച കോപ്പലാശാനെ ജംഷഡ്പുർ സിറ്റി കൈക്കലാക്കിയതിനു പിന്നാലെ ഇതാ മറ്റൊരു ഗ്ലാമർ താരത്തെയും ടാറ്റ സ്വന്തമാക്കിയിരിക്കുന്നു.
സെമിഫൈനലിൽ ഡൽഹി െഡെനാമോസിനെതിരെ സൂപ്പർ ഗോളോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നെഞ്ചിൽ ഇടംപിടിച്ച ഹെയ്തി താരം ബെൽഫോർട്ടിനെയാണ് ടാറ്റക്കാർ പണമെറിഞ്ഞ് സ്വന്തമാക്കിയത്. കരാർ പൂർത്തിയായ വിവരം താരവും ക്ലബും ഒൗദ്യോഗികമായി അറിയിച്ചു. ഒരു സീസണിലേക്കാണ് 25കാരനായ ഹെയ്തി താരം കരാറിലൊപ്പുവെച്ചെതന്നാണ് വിവരം. െഎ.എസ്.എൽ കഴിഞ്ഞതിനുശേഷം സ്വീഡിഷ് ക്ലബ് സിറിയാൻസിനുവേണ്ടിയും അസർെബെജാൻ ക്ലബ് എഫ്.കെ സിറ ക്ലബിനുവേണ്ടിയും ബെൽഫോർട്ട് ബൂട്ടുകെട്ടിയിരുന്നു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് കോച്ചായിരുന്ന സ്റ്റീവ് കോപ്പലും അസിസ്റ്റൻറ് കോച്ച് ഇഷ്ഫാഖ് അഹ്മദും തമ്മിലുള്ള അടുപ്പമാണ് താരം ടാറ്റക്കൊപ്പം ചേരാൻ കാരണമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.