കൊൽക്കത്ത: കോടികളെറിഞ്ഞ് ഡൽഹിയിൽനിന്നും ബ്രസീൽ താരം മാർസലീന്യോയെ പുണെ സ്വന്തമാക്കിയത് വെറുതെയായില്ല. മൂന്ന് ഗോളിന് വഴിയൊരുക്കിയും ഒരു ഗോൾ നേടിയും ബ്രസീൽ താരം നിറഞ്ഞുനിന്ന മത്സരത്തിൽ സാൾട്ട്ലേക്കിലെ ആരാധക സാഗരത്തിനു മുന്നിൽ കൊൽക്കത്ത ചാരം. നിലവിലെ ചാമ്പ്യന്മാരെ 4-1നാണ് പുണെ തകർത്തുവിട്ടത്. ആദ്യ മത്സരത്തിൽ ഡൽഹിയോട് ഹോം മത്സരത്തിൽ 3-2ന് തോറ്റതിനു ശേഷമാണ് പുണെയുടെ തിരിച്ചുവരവ്.
കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ സമനിലയിൽ തളച്ചാണ് കൊൽക്കത്ത ആദ്യ ഹോം മത്സരത്തിനിറങ്ങിയത്. പന്തിൽ ആധിപത്യം പുലർത്തി മികച്ച മത്സരം പുറത്തെടുത്തെങ്കിലും പുണെയുടെ വേഗത്തിനൊപ്പം എ.ടി.കെക്ക് എത്താനേ ആയില്ല. ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോയുടെ പാസിൽനിന്നും മാർസലീന്യോയാണ് (13ാം മിനിറ്റ്) ഗോൾ വേട്ടക്ക് തുടക്കമിട്ടത്.
രണ്ടാം പകുതിയിൽ ബിപിൻ സിങ്ങിെൻറ സൂപ്പർ ഫ്രീകിക്ക് ഗോളിലൂടെ തിരിച്ചുവരാൻ എ.ടി.കെ ശ്രമം നടത്തിയെങ്കിലും പിന്നീട് കണ്ടത് പുണെയുടെ നിറഞ്ഞാട്ടമായിരുന്നു. രോഹിത് കുമാർ (51, എമിലിയാനോ അൽഫാരോ (80) എന്നിവരുടെ ഗോളുകൾ. അതിനിടക്ക് സെൽഫ് ഗോളിെൻറ രൂപത്തിലും (60) പുണെക്ക് ഗോൾ. മൂന്നിലും പിന്നിൽ പ്രവർത്തിച്ചത് മാർസലീന്യോ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.