ബ്ലാ​സ്​​റ്റേ​ഴ്​​സി​ൻെറ പ്ര​തീ​ക്ഷ ത​ക​ർ​ത്ത്​ സമനിലക്കെണി

കൊച്ചി: പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയോട് കേരള ബ്ലാസ്​റ്റേഴ്സിന് ഗോൾരഹിത സമനില. അരയും തലയും മുറുക്കി പോരാടിയിട്ടും ജയം സ്വന്തമാക്കാൻ ബ്ലാസ്​റ്റേഴ്സിനായില്ല. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാംപകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റിയും തുലച്ച ബ്ലാസ്​റ്റേഴ്സി​​െൻറ പ്ലേഓഫ് മോഹം ഏറെക്കുറെ അവസാനിച്ചു. 

പോയൻറ് പട്ടികയിൽ മുന്നിലും പിന്നിലുമുള്ള ടീമുകളുടെ മോശം പ്രകടനവും സാങ്കേതികതയും മാത്രമാണ് ഇനി പ്രതീക്ഷ. അത്ഭുതങ്ങൾ സംഭവിക്കുന്നതിനൊപ്പം അവസാന മത്സരത്തിൽ ബംഗളൂരുവിനെ വൻ മാർജിനിൽ തോൽപിച്ചെങ്കിൽ മാത്രമേ ബ്ലാസ്​റ്റേഴ്സിന് സാധ്യതയുള്ളൂ. 17 കളിയിൽ 25 പോയൻറുമായി ബ്ലാസ്​റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 29 പോയൻറുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ. മാർച്ച് ഒന്നിന് ബംഗളുരൂവിനെതിരെയാണ് ബ്ലാസ്​റ്റേഴ്സി​​െൻറ അവസാന മത്സരം.   

ആദ്യപകുതി ഒപ്പത്തിനൊപ്പം
ആദ്യനിമിഷം മുതൽ ചെന്നൈയിൻ ആക്രമിച്ച്​ കളിച്ചപ്പോൾ ബ്ലാസ്​റ്റേഴ്സ് പതുക്കെയാണ് കളിവേഗം കണ്ടെത്തിയത്. തുടക്കത്തിലേ ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെ ഇരുടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ഗോൾ അകന്നുനിന്നു. 11ാം മിനിറ്റിൽ ജാക്കിചന്ദി​​െൻറ നീളൻ ഷോട്ട് ഗോളി കരൺജിത്​ സിങ് കൈയിലൊതുക്കി. 14ാം മിനിറ്റിൽ ബ്ലാസ്​റ്റേഴ്സിന് മികച്ച അവസരം. ബോക്സിനുവെളിയിൽനിന്ന് പെക്കൂസണെടുത്ത മിന്നൽ ഷോട്ട് കരൺജിത്​ തടഞ്ഞിട്ടു. റീബൗണ്ട് കൃത്യമായി വലയിലേക്ക് പായിക്കുന്നതിൽ വിനീത് പരാജയപ്പെട്ടു. 22ാം മിനിറ്റിൽ വീണ്ടും ബ്ലാസ്​റ്റേഴ്സിന് അവസരം. ബെർബറ്റോവി​​െൻറ അളന്നുമുറിച്ച പാസിൽ വിനിതീ​​െൻറ തകർപ്പൻ ഷോട്ട് പക്ഷേ പോസ്​റ്റിലിടിച്ചു മടങ്ങി. 30ാം മിനിറ്റിൽ പെക്കൂസണി​​െൻറ പാസിൽ ഗുഡ്​യോൺ ബാൽഡ്്വിൻസൺ തൊടുത്ത ഷോട്ട് ഗോളി കരൺജിത്​ കൈയിലൊതുക്കി. തൊട്ടടുത്ത മിനിറ്റിൽ ലഭിച്ച കോർണറിൽ ജാക്കിചന്ദെടുത്ത കിക്കും ഗോളി കുത്തിയകറ്റി. തിരികെയെത്തിയ പന്തിൽ ബെർബറ്റോവി​​െൻറ വോളി ഗണേഷി​​െൻറ ദേഹത്തുതട്ടി തെറിച്ചു. 

പെനാൽറ്റി തുലച്ചു, ജയവും
52ാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ ലഭിച്ച അവസരം ബ്ലാസ്​റ്റേഴ്സ് തുലച്ചു. സെറിനെയുയർത്തിയ പ്രതിരോധം മറികടന്ന് ബോക്സിലേക്ക് കുതിച്ച ബാൽഡ്്വിൻസണിനെ ഗോൾവരക്കുമുന്നിൽ ജെറി ലാൽറിൻസുവാല വീഴ്്ത്തി. പെനാൽറ്റി‍യിൽ പെക്കൂസണി​​െൻറ ദുർബലമായ ഷോട്ട് വലത്തോട്ട് ചാടി കരൺജിത്​ തടഞ്ഞിട്ടു.  78ാം മിനിറ്റിൽ ബാൽഡ്്വിൻസൺ തൊടുത്ത അത്യുഗ്രൻ ഷോട്ട് കരൺജിത്ത് അതിവിദഗ്ധമായി തടഞ്ഞിട്ടു. മുന്നിലെത്തിയ പന്ത് ഗോളിലേക്ക് വഴിതിരിച്ചുവിടുന്നതിൽ വിനീത് പരാജയപ്പെടുകയും ചെയ്തു. 

മിന്നൽ പ്രത്യാക്രമണത്തിനൊടുവിൽ ഗാവിലൻ ഷോട്ടിന് ശ്രമിച്ചെങ്കിലും റഹൂബ്ക പന്ത് തട്ടിയകറ്റി. 80ാം മിനിറ്റിൽ സെറിനെ മഞ്ഞക്കാർഡ് കണ്ടു. 82ാം മിനിറ്റിൽ ബാൽഡ്്വിൻസ​​​െൻറ ഷോട്ടിൽനിന്നും കരൺജിത്​ വീണ്ടും ചെന്നൈയെ രക്ഷിച്ചു. 83ാം മിനിറ്റിൽ ജെജെക്കുപകരം റാഫി കളത്തിലെത്തി. കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഗ്രിഗറി നെൽസൺ ബ്ലാസ്​റ്റേഴ്സ് ഗോൾവലയിലേക്ക് മിന്നൽ ഷോട്ടുതിർത്തെങ്കിലും റഹൂബ്ക്കയുടെ കൈയിലും പോസ്​റ്റിലും തട്ടിയകന്നു.

Tags:    
News Summary - ISL 2017-18 kerala blasters -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT