Posted On
date_range Updated On
date_range ഗോവയെ തോൽപിച്ച് ചെന്നൈയിൻ മൂന്നാമത്
മഡ്ഗാവ്: നിർണായക അങ്കങ്ങളിൽ എഫ്.സി ഗോവക്ക് കാലിടറുന്നു. സെമിപ്രതീക്ഷ നിലനിർത്താൻ ജയം വേണ്ടിയിരുന്ന മത്സരത്തിൽ ഫറ്റോർഡ സ്റ്റേഡിയത്തിലെത്തിയ ചെന്നൈയിൻ 1-0ന് ഗോവെയ തോൽപിച്ചു. രണ്ടാം പകുതിയുടെ ആദ്യത്തിൽ വീണ സെൽഫ് ഗോളിലാണ് ഗോവൻ പട തോൽവി സമ്മതിച്ചത്. ജയത്തോടെ ചെന്നൈയിൻ 27 പോയൻറുമായി മൂന്നാം സ്ഥാനത്തെത്തി.
ഗോവ ആറാം സ്ഥാനത്തുതന്നെ. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് ഗോവ കളഞ്ഞുകുളിച്ചത്. 52ാം മിനിറ്റിൽ ഗോവ ഗോളി നവീൻ കുമാർ തടുത്തിട്ട പന്ത് ജെജെ ലാൽപെക്ലുവ പോസ്റ്റിലേക്ക് വഴിതിരിക്കുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന ഗോവയുടെ നാരായൺ ദാസ് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പിൻകാലിൽ തട്ടി പന്ത് വലയിലേക്ക് നീങ്ങി. ടോപ് സ്കോറർ ഫെരാൻ കൊറോമിനാസിെൻറ നേതൃത്വത്തിൽ ഗോവക്ക് അവസരങ്ങൾ പലതും എത്തിയെങ്കിലും ഒന്നും ഗോളായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.