പു​ണെ: നി​ർ​ണാ​യ​ക അ​ങ്ക​ത്തി​ൽ കൊ​റോ​മി​ന​സി​നും കൂ​ട്ട​ർ​ക്കും പി​ഴ​ച്ചി​ല്ല. െഎ.​എ​സ്.​എ​ല്ലി​ലെ ആ​​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കി​യ മ​ത്സ​ര​ത്തി​ൽ പു​ണെ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ എ​ഫ്.​സി ഗോ​വ ഗോ​ളി​ൽ മു​ക്കി ത​ക​ർ​ത്തു. 4-0ത്തി​നാ​ണ്​ സെ​ർ​ജി​യോ ലൊ​ബോ​റ​യു​ടെ ഗോ​വ എ​തി​രാ​ളി​ക​ളെ ത​രി​പ്പ​ണ​മാ​ക്കി​യ​ത്. ഇ​തോ​ടെ ഗോ​വ​യു​ടെ സെ​മി​പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ വീ​ണ്ടും ജീ​വ​ൻ​െ​വ​ച്ചു. 

24 പോ​യ​ൻ​റു​മാ​യി ഗോ​വ ആ​റാം സ്​​ഥാ​ന​​ത്തെ​ത്തി​യ​പ്പോ​ൾ, ര​ണ്ടാ​മ​തു​ള്ള പു​ണെ​ക്ക്​ (29) അ​ടു​ത്ത മ​ത്സ​രം ജ​യി​ച്ചാ​ലെ സെ​മി​യു​റ​പ്പി​ക്കാ​നാ​വൂ. മാ​ഴ്​​സ​ലീ​ന്യോ​​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്തായി. പെ​നാ​ൽ​റ്റിയിലൂടെ മ​നു​വ​ൽ ലാ​ൻ​സ​റോ​െ​ട്ടയാണ്​(28) ആദ്യഗോളടിച്ചത്​. ഹ്യൂ​ഗോ ബോ​മോ​സും (47) ഫെ​റാ​ൻ കൊ​റോ​മി​നാ​സും (58, 65 പെ​നാ​ൽ​റ്റി) സ്​കോർ ചെയ്​തു.

ജാംഷഡ്​പുരിന്​ തോൽവി​
 സെമിയുറപ്പിക്കാനിറങ്ങിയ ജാംഷഡ്​പുർ, ​ബംഗളൂരുവിനോട്​ തോറ്റു. ഒന്നാം സ്​ഥാനത്തുള്ള നീലപ്പട 2-0ത്തിനാണ്​ സ്​റ്റീവ്​ കോപ്പലി​​​െൻറ സംഘത്തെ അവരുടെ തട്ടകത്തിൽ​ തോൽപിച്ചത്​. മികു, സുനിൽ ഛെത്രി എന്നിവരാണ്​ സ്​കോർ ചെയ്​തത്​. ഗോവയോടാണ്​ ജാംഷഡ്​പൂരി​​​െൻറ അടുത്ത മത്സരം.

Tags:    
News Summary - FC Goa victory against Pune city-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT