െഎ.എസ്.എല്ലിൽ സെമി പിടിക്കാൻ പൊരുതുന്ന ബ്ലാസ്റ്റേഴ്സിലേക്ക് ദീപേന്ദ്ര നേഗി മടങ്ങിയെത്തുന്നു. പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിന് പരിേക്കറ്റത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ നേഗി തന്നെയാണ് തിരിച്ച് വരുന്ന വിവരം പുറത്ത് വിട്ടത്.
ഡൽഹിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിെൻറ വിജയത്തിൽ നിർണായക പങ്ക് വഹിച്ച നേഗിയുടെ ടീമിലെ അഭാവം ആരാധകരെ നിരാശരാക്കിയിരുന്നു. 17ാം തീയതി നോർത്ത് ഇൗസ്റ്റിനെതിരായ മത്സരത്തിൽ താരം തിരിച്ചു വരുന്നതിെൻറ ആവേശത്തിലാണ് ഇപ്പോൾ മഞ്ഞപ്പട.
അവശേഷിക്കുന്ന മത്സരങ്ങൾ വിജയിക്കുന്നതോടൊപ്പം മറ്റ് ടീമുകളുടെ ഫലവും ആശ്രയിച്ചിരിക്കും ബ്ലാസ്റ്റേഴസിെൻറ സെമി പ്രവേശനം. കണക്കിലെ കളിയിലൂടെയെങ്കിലും സെമിയുറപ്പിക്കാനാവെട്ടയെന്ന പ്രാർഥനയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.