????? ?????? ??????????? ????????? ???? ?????????????? ??????????? ????????????? ??????? ??????? ??????????? ??????????????

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം ഹോം മാച്ച്

കൊച്ചി: തോല്‍വിയില്‍നിന്ന് തോല്‍വിയിലേക്ക് പന്തുതട്ടുന്ന മഞ്ഞപ്പടക്ക് ഞായറാഴ്ച മരണപ്പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐ.എസ്.എല്‍) നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ കേരള ബ്ളാസ്റ്റേഴ്സ് കരുത്തരായ ഡല്‍ഹി ഡൈനാമോസുമായി ഞായറാഴ്ച അങ്കത്തിനിറങ്ങും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്കാണ് സൂപ്പര്‍ സണ്‍ഡേ പോരാട്ടം. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് കഴിഞ്ഞവര്‍ഷത്തെ അവസാനസ്ഥാനം ‘നിലനിര്‍ത്താന്‍ പാടുപെടുന്ന’ ബ്ളാസ്റ്റേഴ്സിന് എതിരാളികള്‍ ചില്ലറക്കാരല്ല. ‘സിംഹങ്ങള്‍‘ എന്ന് വിളിപ്പേരുള്ള ഡല്‍ഹി സംഘം നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ അവരുടെ മടയില്‍ തകര്‍ത്തെറിഞ്ഞാണ് ആനപ്പടയെ നേരിടാന്‍ കൊച്ചിക്ക് വിമാനം കയറിയത്. ചെറിയ യാത്രാക്ഷീണമല്ലാതെ ഡല്‍ഹി ടീമിന് മറ്റു വെല്ലുവിളികളൊന്നുമില്ല. ആദ്യ ഹോം മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് ഒരു ഗോളിന് കീഴടങ്ങിയ ബ്ളാസ്റ്റേഴ്സിന്‍െറ പ്രകടനത്തില്‍ കോച്ച് സ്റ്റീവ് കോപ്പല്‍ സംതൃപ്തനാണെങ്കിലും ആരാധകര്‍ കലിപ്പിലാണ്.   

 4-4-2 ഫോര്‍മേഷനില്‍തന്നെ ഞായറാഴ്ച കോച്ച് ടീമിനെ ഇറക്കിയേക്കും. ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. അന്‍േറാണിയോ ജര്‍മനൊപ്പം മൈക്കല്‍ ചോപ്ര പ്ളെയിങ് ഇലവനില്‍ മുന്‍നിരയിലുണ്ടാകും. കളിയുടെ എല്ലാ മേഖലയിലും മെച്ചപ്പെടാനുണ്ടെന്നാണ് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിന്‍െറ വിശ്വാസം. സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിങ്കാനും സെന്‍ട്രല്‍ ഡിഫന്‍സില്‍ കോട്ട കാക്കും. ഹോസു പ്രീറ്റോയും പ്രാഥിക് ചൗധരിയും ഇരുവശങ്ങളിലുമുണ്ടാകും. ഡല്‍ഹിയുടെ വിങ്ങര്‍മാരായ മാഴ്സലോയെയും കീന്‍ ലൂയിസിനെയും സ്ട്രൈക്കര്‍ റിച്ചാര്‍ഡ് ഗാഡ്സെയെയും എതിരിടാന്‍ ബ്ളാസ്റ്റേഴ്സ് പ്രതിരോധം വിയര്‍ക്കും. ബ്ളാസ്റ്റേഴ്സ് ഇടത് വിങ്ങില്‍ മുഹമ്മദ് റഫീഖും വലത് വിങ്ങില്‍ ഫാറൂഖ് ചൗധരിയും ഇറങ്ങും. അസ്റാത്ത് മഹമ്മദും ഞായറാഴ്ച കളിക്കാനിടയുണ്ട്. മുന്നേറ്റനിരയില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനോ ഡക്കന്‍സ് നാസണോ അവസരംകൊടുക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ വെറ്ററന്‍ താരം സന്ദീപ് നന്ദിയാകും ഗ്രഹാം സ്റ്റാക്കിന് പകരം വലകാക്കുക.

ഡൈനാമിറ്റ് ഡല്‍ഹി
ഒന്നാം സീസണില്‍ അഞ്ചാമതും കഴിഞ്ഞവര്‍ഷം സെമിഫൈനലിസ്റ്റുകളുമായിരുന്ന ഡല്‍ഹി മൂന്നാം സീസണില്‍ ഗംഭീരമായി വരവറിയിച്ചാണ് കൊച്ചിയില്‍ പന്തുതട്ടാനിറങ്ങുന്നത്. നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ ‘ഡൈനാമിറ്റ്’ വെച്ച് തകര്‍ത്താണ് ഡൈനാമോസിന്‍െറ വരവ്. റോബര്‍ട്ടോ കാര്‍ലോസില്‍നിന്ന് പരിശീലകപദവി ഏറ്റെടുത്ത ഇറ്റാലിയന്‍ താരം ജിയാന്‍ ലൂക സാംബ്രോട്ടക്കും കന്നിമത്സരത്തിലെ 3-1ന്‍െറ ജയം ആത്മവിശ്വാസമേകുന്നതാണ്. 2006 ലോകകപ്പില്‍ ജേതാക്കളായ അസൂറിപ്പടയുടെ പ്രതിരോധത്തിലെ പ്രധാനിയായിരുന്ന സാംബ്രോട്ട കഴിഞ്ഞ കളിയില്‍ സ്പാനിഷ് ശൈലിയായ ടിക്കി ടാക്കയാണ് ഡല്‍ഹിക്കായി ഒരുക്കിയത്. അവസരങ്ങള്‍ ഏറെ നഷ്ടമായെങ്കിലും ആദ്യ കളിയിലേതുപോലെ മികച്ച പാസുകളുമായി മുന്നേറാനാണ് ടീം തയാറെടുക്കുന്നത്.

ചെന്നൈക്കെതിരെ ഇരട്ട ഗോള്‍ നേടിയ മാഴ്സലോ പെരേരയെ തടഞ്ഞിടുന്നത് മഞ്ഞപ്പടക്ക് എളുപ്പമാവില്ല. നിരവധി അവസരങ്ങള്‍ തുലച്ചെങ്കിലും ഗോളടിക്കാനറിയാമെന്ന് തെളിയിച്ചാണ് മാഴ്സലോ കളി ഡല്‍ഹിയുടെ പേരിലാക്കിയത്. റിച്ചാര്‍ഡ് ഗാഡ്സെയെന്ന ഘാനക്കാരന്‍ സ്ട്രൈക്കറുടെ വേഗവും ബ്ളാസ്റ്റേഴ്സ് കാണാനിരിക്കുന്നതേയുള്ളൂ. 4-1-4-1 ഫോര്‍മേഷനിലായിരുന്നു കഴിഞ്ഞ കളിയില്‍ ടീമിറങ്ങിയത്.

മുന്‍ ചെല്‍സി താരം ഫ്ളോറന്‍റ് മലൂദയാണ് ഡല്‍ഹിയുടെ മാര്‍ക്വീ താരമെങ്കിലും ചെന്നൈയിനെതിരെ 79ാം മിനിറ്റിലാണ് മൈതാനത്തത്തെിയത്. മലൂദയുടെ തീരുമാനപ്രകാരമായിരുന്നു ഈ നീക്കം. പ്രിയപ്പെട്ട ഇടങ്കാലന്‍ ഷോട്ടുമായി കളംനിറയാന്‍ സമയം കിട്ടാതിരുന്ന മലൂദയെ ഞായറാഴ്ച ആദ്യ ഇലവനിലിറക്കിയാല്‍ കാണികളുടെ മനംനിറയും. മോഹന്‍ ബഗാനുവേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ വിങ്ങര്‍ കീന്‍ ലൂയിസ് ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദനയാകും. മിലാന്‍ സിങ്ങും ചെന്നൈയില്‍നിന്ന് കൂടുമാറിയ ബ്രസീലുകാരന്‍ ബ്രൂണോ പെലിസാരിയും സ്പാനിഷ് ലീഗിലെ പരിചയവുമായി മാര്‍കോസ് ടെബറും മധ്യനിരയില്‍ കരുത്താകും.

മലപ്പുറം സ്വദേശി അനസ് എടത്തൊടിക കളിക്കാനിടയില്ല. ആദ്യ മത്സരത്തില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ അനസിന് പേശീവലിവ് അനുഭവപ്പെട്ടിരുന്നു. അനസിനെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. എങ്കിലും സെന്‍ട്രല്‍ ഡിഫന്‍സില്‍ റൂബന്‍ ഗോണ്‍സാലസ് റോച്ചയെന്ന സ്പാനിഷ് അതികായനുണ്ട്. സൗവിക് ചക്രവര്‍ത്തിയും ഡേവിഡ് എഡിയും ലാല്‍ചാന്‍കിമയും ഒപ്പംചേരാനാണ് സാധ്യത.

Tags:    
News Summary - isl 2016 kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.