ഐ.പി.എൽ 2020 സീസണിെൻറ താരപ്പട്ടിക പൂർത്തിയായി. എട്ട് ടീമുകൾ മികച്ച നിരയുമായി ഒരുങ്ങി. ലേലത്തിനൊടുവിൽ സൂപ്പർതാരങ്ങളെ കാശെറിഞ്ഞ് പിടിച്ച് പേഴ്സ് കാലിയായവരുണ്ട്, പരമാവധി ചുരുക്കി മികച്ച നിരയെ സ്വന്തമാക്കിയവരുമുണ്ട്. ട്വൻറി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഐ.പി.എൽ സീസണിൽ വിവിധ ടീമുകളുടെ അണിയറസംഘം.
പ്രവീൺ താംബെ െഎ.പി.എൽ വല്യേട്ടൻ
കൊൽക്കത്ത: മലയാള സിനിമാതാരം മമ്മുട്ടിയെപ്പോലെയാണ് ക്രിക്കറ്റ് താരം പ്രവീണ് താംബെ. ഇരുവർക്കും പ്രായം വെറും അക്കം മാത്രം. 2013ൽ 41 വയസ്സുകാരനായിരിക്കേ രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ കളത്തിലിറങ്ങി ഏറ്റവും പ്രായം കൂടിയ അരങ്ങേറ്റക്കാരൻ എന്ന റെക്കോഡ് സ്വന്തമാക്കിയാണ് മുംബൈ ലെഗ്സ്പിന്നർ ആദ്യം വാർത്തകളിൽ ഇടം നേടിയത്. എന്നാൽ, ഇക്കുറി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 20 ലക്ഷം മുടക്കി ടീമിലെത്തിച്ചതോടെ ഐ.പി.എൽ ലേലചരിത്രത്തിൽ നറുക്കുവീണ പ്രായം കൂടിയ താരമെന്ന നേട്ടവും 48കാരനെ തേടിയെത്തി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നതിന് മുേന്നയായിരുന്നു ഐ.പി.എൽ അരങ്ങേറ്റമെന്നതാണ് കൗതുകകരം. മൂന്ന് സീസണുകളിൽ രാജസ്ഥാനായി കളിച്ച ശേഷം 2016ൽ ഗുജറാത്ത് ലയൺസിെൻറ ഭാഗമായി. 2014ൽ കൊൽക്കത്തക്കെതിരെ ഹാട്രിക് നേടിയ താംബെ ആ സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുമായി. 33 മത്സരങ്ങളിൽനിന്ന് 28 വിക്കറ്റുകൾ വീഴ്ത്തി. ഐ.പി.എൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകാൻ പോകുന്ന താംബെയുടെ അനുഭവസമ്പത്ത് കൊൽക്കത്തക്ക് ഉപകാരപ്രദമാകുമെന്നുറപ്പ്. കൊൽക്കത്തക്കായി കളിച്ച ബ്രാഡ് ഹോഗാണ് (44 വയസ്സ്) നിലവിൽ റെക്കോഡുടമ.
യശസ്വി ജയ്സ്വാൾ ഏറ്റവും പ്രായം കുറഞ്ഞ താരം
ജയ്പുർ: ക്രിക്കറ്റ് കളിക്കാനായി പാനിപൂരി വിറ്റുനടന്നും കടവരാന്തകളിൽ കിടന്നുറങ്ങിയുമുള്ള ഭൂതകാലത്തിന് വിട. ഒറ്റ ദിവസംകൊണ്ട് കോടിപതിയായി മാറിയ 17കാരനായ യശസ്വി ജയ്സ്വാൾ വീണ്ടും വിസ്മയിപ്പിക്കുന്നു. 20 ലക്ഷം രൂപ അടിസ്ഥാന തുകയിട്ട യശസ്വിയെ 2.40 കോടിക്കാണ് രാജസ്ഥാൻ റോയൽസ് റാഞ്ചിയത്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ്ൈറേഡഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും പൊന്നുംവിലകൊടുത്ത് ഇടംകൈയൻ ഓപണറെ രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബാദോഹിയിലെ മധുരവിൽപനക്കാരെൻറ മകനായി ജനിച്ച യശസ്വി ക്രിക്കറ്റാണ് തെൻറ ജീവിതമെന്ന് തിരിച്ചറിഞ്ഞ് 11ാം വയസ്സിൽ മുംബൈ മഹാനഗരത്തിലേക്ക് വണ്ടി കയറുകയായിരുന്നു. നഗരത്തിലെ മുസ്ലിം യുനൈറ്റഡ് സ്പോർട്സ് ക്ലബിെൻറ തമ്പിൽ മൂന്നുവർഷം അന്തിയുറങ്ങിയ കൗമാരക്കാരൻ ജീവിക്കാനായി പാനിപൂരിയും പഴങ്ങളും വിൽപന നടത്തി. പിതൃതുല്യനായി മാറിയ പരിശീലകൻ ജ്വാല സിങ്ങിെൻറ കൈകളിലെത്തിപ്പെട്ടതോടെയാണ് യശസ്വിയുടെ തലവര തെളിഞ്ഞത്. ഈയിടെ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി മൂന്ന് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമടക്കം മിന്നിത്തിളങ്ങി. ഝാർഖണ്ഡിനെതിരെ 203 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി തികക്കുന്ന പ്രായം കുറഞ്ഞ താരമായി മാറി റെക്കോഡിട്ടാണ് വാർത്താതാരമായത്. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീം അംഗമായ താരം വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു.
യൂസുഫ് പത്താനെ വാങ്ങാൻ ആളില്ല; ആശ്വസിപ്പിച് ഇർഫാൻ
ന്യൂഡൽഹി: ഒരുകാലത്ത് ഐ.പി.എല്ലിലെ വൻതോക്കുകളായിരുന്നു പത്താൻ ബ്രദേഴ്സ്. എന്നാൽ, കൊൽക്കത്തിയിൽ വ്യാഴാഴ്ച നടന്ന താലലേലത്തിൽ വിൽക്കപ്പെടാതെപോയ വെടിക്കെട്ട് ഓൾറൗണ്ടർ യൂസുഫ് പത്താനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കയാണ് സഹോദരനായ ഇർഫാൻ പത്താൻ. ‘താങ്കളുടെ കരിയറിനെ നിർവചിക്കുക ഇത്തരം ചെറിയ തിരിച്ചടികളല്ല. എക്കാലവും അസാമാന്യ മികവു പുലർത്തിയ താരമാണ് നിങ്ങൾ. യഥാർഥ മാച്ച്വിന്നർ... എല്ലായ്പ്പോഴും സ്നേഹം ലാല’ ഇർഫാൻ ട്വിറ്ററിൽ പങ്കുവെച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് പുറത്തിരുത്തിയ യൂസുഫ് പത്താന് ഒരുകോടി രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
* രൂപ കോടിയിൽ
ചെന്നൈ സൂപ്പർ കിങ്സ്
ടീം 24 (ഇന്ത്യ16, വിദേശം 8)
വാങ്ങിയവർ (4): സാം കറൻ (5.5), പിയൂഷ് ചൗള (6.75), ജോഷ് ഹേസൽവുഡ് (2), സായ് കിശോർ (0.20)
നിലനിർത്തിയവർ: എം.എസ് ധോണി, സുരഷേ് റെയ്ന, അമ്പാട്ടി രായുഡു, ഷെയ്ൻ വാട്സൻ, ഫാഫ് ഡുെപ്ലസിസ്, മുരളി വിജയ്, കേദാർ ജാദവ്, രവീന്ദ്ര ജദേജ, റിതുരാജ് ഗെയ്ക്വാദ്, ഡ്വെയ്ൻ ബ്രാവോ, കരൺ ശർമ, ഇമ്രാൻ താഹിർ, ഹർഭജൻസിങ്, മിച്ചൽ സാൻറ്നർ, ഷർദുൽ ഠാകുർ, കെ.എം ആസിഫ്, ദീപക് ചഹർ, എൻ. ജഗദീഷൻ, ലുൻഗി എൻഗിഡി, മോനു സിങ്.
ഡൽഹി കാപ്പിറ്റൽസ്
ടീം 22 (ഇന്ത്യൻ 14, വിദേശം 8)
വാങ്ങിയവർ (8): ജാസൺ റോയ് (1.5), ക്രിസ് വോക്സ് (1.5), അലക്സ് കാരി (2.4), ഷിംറോൺ ഹെറ്റ്മയർ (7.75), മോഹിത് ശർമ (0.50), തുഷാർ ദേഷ്പാണ്ഡെ (0.20), മാർകസ് സ്റ്റോയിണിസ് (4.8), ലളിത് യാദവ് (0.20).
നിലനിർത്തിയവർ: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, അമിത് മിശ്ര, ഇശാന്ത് ശർമ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, കഗിസോ റബാദ, കീമോ പോൾ, സന്ദീപ് ലമിചാനെ.
ട്രേഡഡ്: ആർ. അശ്വിൻ, അജിൻക്യ രഹാനെ.
കിങ്സ് ഇലവൻ പഞ്ചാബ്
ടീം 24 (ഇന്ത്യ 17, വിദേശം 8)
വാങ്ങിയവർ (9): െഗ്ലൻ മാക്സ്വെൽ (10.75), ഷെൽഡൺ കോട്രൽ (8.5), ദീപക് ഹൂഡ (0.50), ഇഷാൻ പൊറൽ (0.20), രവി ബിഷ്ണോയ് (2), ജെയിംസ് നീഷാം (0.50), ക്രിസ് ജോർഡൻ (3), തജിന്ദർ ധില്ലൻ (0.20), പ്രഭ്സിമ്രാൻ സിങ് (0.55).
നിലനിർത്തിയവർ: കെ.എൽ രാഹുൽ, കരുൺ നായർ, മുഹമ്മദ് ഷമി, നികോളസ് പുരാൻ, മുജീബുർ റഹ്മാൻ, ക്രിസ് ഗെയ്ൽ, മന്ദീപ് സിങ്, മായങ്ക് അഗർവാൾ, ഹർദസ് വിൽജോയൻ, ദർശൻ നാൽകണ്ഡെ, സർഫറാസ് ഖാൻ, അർഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, മുരുഗൻ അശ്വിൻ.
ട്രേഡഡ് ഇൻ: കൃഷ്ണപ്പ ഗൗതം, ജെ. സുജിത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ടീം 23 (ഇന്ത്യ 15, വിദേശം 8)
വാങ്ങിയവർ (9): ഒയിൻ മോർഗൻ (5.25), പാറ്റ് കമ്മിൻസ് (15.5), രാഹുൽ ത്രിപതി (0.60), വരുൺ ചക്രവർത്തി (4), എം. സിദ്ദാർഥ് (0.20), ക്രിസ് ഗ്രീൻ (0.20), ടോം ബാൻറൺ (1), പ്രവിൺ താംബെ (0.20), നിഖിൽ നായിക് (0.20).
നിലനിർത്തിയവർ: ദിനേഷ് കാർത്തിക്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, ലോകി ഫെർഗൂസൻ, നിതിഷ് റാണെ, റിങ്കു സിങ്, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാര്യർ, ഹാരി ഗൂർണെ, കമലേഷ് നാഗർകോട്ടി, ശിവം മവി.
ട്രേഡഡ്: സിദ്ദേശ് ലാഡ്.
മുംബൈ ഇന്ത്യൻസ്
ടീം: 24 (ഇന്ത്യൻസ് 16, വിദേശം 8)
വാങ്ങിയവർ (6): ക്രിസ് ലിൻ (2), നതാൻ കോൾടർ നീൽ (8), സൗരഭ് തിവാരി (0.50), മുഹസിൻ ഖാൻ (0.20), ദിഗ്വിജയ് ദേശ്മുഖ് (0.20), ബൽവന്ത് സിങ് (0.20).
നിലനിർത്തിയവർ: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുണാൽ പാണ്ഡ്യ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രാഹുൽ ചഹർ, അൻമൽപ്രീത് സിങ, ജയന്ത് യാദവ്, ആദിത്യ താരെ, അൻകുൽ റോയ്, ക്വിൻറൺ ഡി കോക്, കീരോൺ പൊള്ളാർഡ്, ലസിത് മലിംഗ, മിച്ചൽ മെക്ലനാൻ.
ട്രേഡഡ്: ഷെർഫാനെ റുതർഫോഡ്, ട്രെൻറ് ബോൾട്ട്, ധവാൽ കുൽക്കർണി.
രാജസ്ഥാൻ റോയൽസ്
ടീം 25 (ഇന്ത്യ 17, വിദേശം 8)
വാങ്ങിയവർ (11): റോബിൻ ഉത്തപ്പ (3), ജയദേവ് ഉനദ്കട് (3), യശസ്വി ജയ്സ്വാൾ (2.4), അനുജ് റാവത് (0.80), ആകാശ് സിങ് (0.20), കാർത്തിക് ത്യാഗി (1.3), ഡേവിഡ് മില്ലർ (0.75), ഒഷെയ്ൻ തോമസ് (0.50), അനിരുദ്ധ ജോഷി (20), ആൻഡ്ര്യൂ ടൈ (1), ടോം കറൻ (1).
നിലനിർത്തിയവർ: സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, ജൊഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, റിയാൻ പരാഗ്, ശശാങ്ക് സിങ്, ശ്രേയസ് ഗോപാൽ, മഹിപാൽ ലോംറോർ, വരുൺ ആരോൺ, മനാൻ വൊഹ്റ.
ട്രേഡഡ് ഇൻ: അങ്കിത് രജപുത്, മായങ്ക് മർകണ്ഡെ, രാഹുൽ തെവാതിയ.
ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്
ടീം 21 (ഇന്ത്യ 13, വിദേശം 8)
വാങ്ങിയവർ (8): ആരോൺ ഫിഞ്ച് (4.4), ക്രിസ് മോറിസ് (10), ജോഷ്വ ഫിലിപ് (0.20), കെയ്ൻ റിച്ചാർഡ്സൺ (4), പവൻ ദേഷ്പാണ്ഡെ (0.20), ഡെയ്ൽ സ്റ്റെയിൻ (2), ഷഹബാസ് അഹമ്മദ് (0.20), ഇസുറു ഉഡാന (0.50).
നിലനിർത്തിയവർ: വിരാട് കോഹ്ലി, മുഈൻ അലി, യുസ്വേന്ദ്ര ചഹൽ, എബി ഡിവില്ലേഴ്സ്, പാർഥിവ് പട്ടേൽ, മുഹമ്മദ് സിറാജ്, പവൻ നേഗി, ഉമേഷ് യാദവ്, ഗുർകീരത് മാൻ, ദേവ്ദത്ത് പടിക്കൽ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, നവദീപ് സൈനി.
സൺറൈസേഴ്സ് ഹൈദരാബാദ്
ടീം 25 (ഇന്ത്യൻ 17, വിദേശം 8)
വാങ്ങിയവർ (7): വിരാട് സിങ് (1.9), പ്രിയം ഗാർഗ് (1.9), മിച്ചൽ മാർഷ് (2), സന്ദീപ് ഭവനക (0.20), ഫാബിയൻ അലൻ (0.50), അബ്ദുസ്സമദ് (0.20), സഞ്ജയ് യാദവ് (0.20).
നിലനിർത്തിയവർ: കെയ്ൻ വില്ല്യംസൺ, ഡേവിഡ് വാർണർ, മനിഷ് പാണ്ഡെ, വിജയ് ശങ്കർ, റാഷിദ് ഖാൻ, മുഹമ്മദ് നബി, അഭിഷേക് ശർമ, ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, സിദ്ദാർഥ് കൗൾ, ഷഹബാസ് നദീം, ബില്ലി സ്റ്റാൻലേക്, ബേസിൽ തമ്പി, ടി. നടരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.