കലാശപ്പോരിൽ വീണ്ടും ഛേത്രി:  ആദ്യ പകുതിയിൽ ഇന്ത്യ രണ്ട്​ ഗോൾ മുന്നിൽ

മുംബൈ: അന്ദേരിയിലെ ഫുട്​ബോൾ അറീന മൈതാനിയിൽ തിങ്ങിനിറഞ്ഞ കാണികൾക്ക്​ വിരുന്നായി കെനിയക്കെതിരായ ഇൻറർകോണ്ടിനൻറൽ കപ്പ്​ കലാശപ്പോരി​​​െൻറ ആദ്യ പകുതിയിൽ ഇന്ത്യക്ക്​ മേൽകൈ. ആഫ്രിക്കൻ കരുത്തർക്കെതിരെ നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളി​​​െൻറ മികവിൽ 2-0 എന്ന നിലയിലാണ്​ ഇന്ത്യ. 

എട്ടാം മിനിറ്റില്‍ അനിരുഥ് ഥാപ്പയുടെ ഫ്രീകിക്ക്​ ഗോളാക്കി മാറ്റിയ ഛേത്രി നീലപ്പടക്ക്​ ആദ്യ ലീഡ്​ നൽകി. തുടർന്ന്​ ഇരുപത്തൊമ്പതാം മിനിറ്റില്‍ ഛേത്രി തന്നെ രണ്ടാംതവണയും വലകുലുക്കി. ടൂർണമെൻിൽ ഛേത്രി ഇതുവരെ അടിച്ചത്​ എട്ടുഗോളുകൾ. ടൂര്‍ണമെ​ൻറിൽ മൂന്നില്‍ രണ്ടു കളികളും ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

ആദ്യത്തെ എട്ട്​ മിനിറ്റുകളിൽ ആക്രമണത്തിന്​ നേതൃത്വൃ നൽകിയത്​ കെനിയയായിരുന്നു. എന്നാൽ ടീമി​​​െൻറ കുന്തമുനയായ ഛേത്രിയെ വീഴ്​ത്തിയതിന്​ ലഭിച്ച ഫ്രീകിക്ക്​ അനിരുഥ്​ ഥാപ്പ വിദഗ്​ധമായി അടിച്ചു. അത്​ ഗോൾവലയിലേക്ക്​ തൊടുത്തു വിട്ട്​ ഗാലറിയെ ഇളക്കി മറിച്ചതാക​െട്ട ഛേത്രിയും. 

ആദ്യ ഗോൾ വീണതോടെ ആക്രമിച്ചും പ്രതിരോധിച്ചും ​കളിച്ച ആഫ്രിക്കൻ കരുത്തർക്ക്​ തിരിച്ചടി നൽകി 30ാം മിനിറ്റിൽ മറ്റൊരു ഗോൾ കൂടി പിറന്നു. സന്തേഷ്​ ജിങ്കൻ നൽകിയ ലോങ്​ ബോൾ നെഞ്ച്​ കൊണ്ടെടുത്ത​ നായകൻ ഛേത്രി ഇടംകാൽ കൊണ്ട് മനോഹരമായി​ വലയിലെത്തിച്ചു. ഗാലറി കുലുങ്ങിയ ആഘോഷമായിരുന്നു പിന്നീട്​. 

Tags:    
News Summary - intercontinental cup final india vs keniya-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.