മുംബൈ: അടുത്ത വർഷം യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യ സംഘടിപ്പിക്കുന്ന ചതുർരാഷ്ട്ര ഇൻറർകോണ്ടിനെൻറൽ കപ്പിന് വെള്ളിയാഴ്ച തുടക്കം. മുംബൈ ഫുട്ബാൾ അരീനയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ചൈനീസ് തായ്പേയിയെ നേരിടും.
സ്റ്റീഫൻ കോൺസ്റ്റൈൻറെൻറ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം രണ്ട് മത്സരങ്ങൾ ശേഷിക്കെ ഏഷ്യൻ കപ്പ് ബെർത്ത് സ്വന്തമാക്കിയിരുന്നു. കോച്ചിനുകീഴിൽ 2016 ജൂണിനുശേഷം 13 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള കുതിപ്പിന് കഴിഞ്ഞ മാർച്ചിൽ കിർഗിസ്താനായിരുന്നു അവസാനം കുറിച്ചത്. 97ാം റാങ്കുകാരാണെന്ന മാനസികമായ മുൻതൂക്കം വെച്ചായിരിക്കും ഇന്ത്യ വെള്ളിയാഴ്ച കളത്തിലിറങ്ങുക.
പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിെൻറ താരമായ വിൽ ഡോങ്കിൻ അടങ്ങുന്ന തങ്ങളുടെ ഒന്നാം നമ്പർ ടീമിനെ തന്നെ ചൈനീസ് തായ്പേയ് അയച്ചിരിക്കുന്നതിനാൽ തന്നെ ആദ്യ മത്സരം ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.