Posted On
date_range Updated On
date_range ഇനിയേസ്റ്റക്ക് ജപ്പാൻ ലീഗിൽ ആദ്യ ഗോൾ
ടോക്യോ: ബാഴ്സലോണ വിട്ട് ജപ്പാൻ ക്ലബ് വിസൽ കോെബയിലെത്തിയ ആന്ദ്രെ ഇനിയേസ്റ്റക്ക് ആദ്യ ഗോൾ. ജുബിലിയോ ഇവാട്ടക്കെതിരായ മത്സരത്തിലാണ് ഇനിയേസ്റ്റ അക്കൗണ്ട് തുറന്നത്. 15ാം മിനിറ്റിലായിരുന്നു താരത്തിെൻറ കന്നി ഗോൾ. ജർമൻ താരം ലൂക്കാസ് പൊഡോൾസ്കി നൽകിയ ഉശിരൻ പാസിലായിരുന്നു ഇനിയേസ്റ്റയുടെ ഗോൾ. മത്സരത്തിൽ 2-1ന് വിസൽ കോബെ ജയിക്കുകയും ചെയ്തു. 21 മത്സരങ്ങൾ പൂർത്തിയായപ്പോൾ, 32 പോയൻറുമായി നാലാം സ്ഥാനത്താണ് ടീം. സാൻഫ്രാൻസെ ഹിരോഷിമയാണ് ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.