Posted On
date_range Updated On
date_range െഎ.എസ്.എൽ: ബംഗളൂരു X നോർത്ത് ഇൗസ്റ്റ് രണ്ടാം പാദ സെമി ഇന്ന്
ബംഗളൂരു: െഎ.എസ്.എല്ലിൽ കളിച്ച രണ്ടാം സീസണിലും ഫൈനൽ കൊതിച്ചെത്തുന്ന ബംഗളൂരുവോ ആ ദ്യ ഫൈനൽ പോരാട്ടത്തിെൻറ പടിവാതിലിൽനിൽക്കുന്ന നോർത്ത് ഇൗസ്റ്റോ? ഇന്ത്യൻ സൂപ്പ ർ ലീഗിെൻറ അഞ്ചാം സീസണിൽ കലാശപ്പോരിന് അർഹത നേടുന്ന ആദ്യ ടീമിനെ ഇന്നറിയാം. തിങ്കളാഴ്ച വൈകീട്ട് 7.30ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ആതിഥേയരായ ബംഗളൂരു എഫ്.സി നോർത്ത് ഇൗസ്റ്റ് യുനൈറ്റഡുമായി ഏറ്റുമുട്ടും.
ഗുവാഹതിയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് നോർത്ത് ഇൗസ്റ്റിനായിരുന്നു ജയം. തോറ്റെങ്കിലും മത്സരത്തിൽ ഒരു എവേ ഗോൾ നേടാനായത് ബംഗളൂരുവിന് ആത്മവിശ്വാസം പകരുേമ്പാൾ സ്റ്റാർ സ്ട്രൈക്കർ ഒാഗ്ബച്ചെയുടെയും റൗളിങ് ബോർജെയുടെയും പരിക്ക് നോർത്ത് ഇൗസ്റ്റിനെ അലട്ടുന്നുണ്ട്്. എന്നാൽ, ഗുവാഹതിയിൽ രണ്ടാം പകുതിയിൽ ഇരുവരുമില്ലാതിരുന്നിട്ടും പുറത്തെടുത്ത പോരാട്ടവീര്യം നോർത്ത് ഇൗസ്റ്റ് ആവർത്തിച്ചാൽ ബംഗളൂരു വിയർക്കും.
വടക്കുകിഴക്കിെൻറ കിരീടസ്വപ്നങ്ങളിലേക്ക് ഒരു ചുവടകലെയാണ് നോർത്ത് ഇൗസ്റ്റ്. ബംഗളൂരുവിനെ തോൽപിച്ചാലും സമനിലയിൽ തളച്ചാലും നോർത്ത് ഇൗസ്റ്റിന് ഫൈനലുറപ്പിക്കാം. തോൽവി വഴങ്ങേണ്ടിവന്നാൽ എവേ ഗോൾ കണക്കിലെടുക്കും. അതിലും തുല്യത പാലിച്ചാൽ പ്രാഥമിക റൗണ്ടിൽ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുള്ള വിജയനില പരിഗണിക്കേണ്ടിവരും. ഇക്കാര്യത്തിൽ ബംഗളൂരുവിനാണ് മുൻതൂക്കം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.