Posted On
date_range Updated On
date_range ഡൈനാമോസ് ഇന്ന് പുണെക്കെതിരെ
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ദാരുണ പ്രകടനം ഡൽഹിക്കാർ എന്നേ മറന്നതാണ്. പുതിയ താരനിരയുമായി അഞ്ചാം െഎ.എസ്.എല്ലിനൊരുങ്ങുന്ന ഡൽഹി ഡൈനാമോസ് ഇന്ന് കരുത്തരായ പുണെ എഫ്.സിക്കെതിരെ അങ്കത്തിനൊരുങ്ങുേമ്പാൾ, ഹോം ഗ്രൗണ്ടിൽ തകർപ്പൻ ജയത്തോടെ തുടക്കംകുറിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്നു ഡൽഹി ടീം സീസൺ അവസാനിപ്പിച്ചത്.
ഇതുവരെയുള്ള െഎ.എസ്.എൽ കണക്കുകളിൽ ഡൽഹിക്കാണ് മുൻതൂക്കം. എട്ടുതവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ, ഒരുതവണ മാത്രമാണ് ഡൽഹി തോറ്റത്. പുതിയ കോച്ച് ജോസഫ് ഗാബാവു പൂർണ ആത്മവിശ്വാസത്തിലാണ്. മധ്യനിരയിലെ പുതിയ താരങ്ങളായ മിഹലിച്ച്, മാർകോസ് ടെബാർ, ആഡ്രിയ കർമോണ, ബിക്രംജിത് സിങ് എന്നിവർ ഡൽഹിയുടെ കുതിപ്പിൽ നിർണായക പങ്കുവഹിക്കുമെന്നാണ് കോച്ച് കരുതുന്നത്.
അവസാന സീസണിലെ സെമിഫൈനലിസ്റ്റുകളാണ് പുണെ സിറ്റി. കഴിഞ്ഞവർഷം ഡൽഹിയുടെ കോച്ചായിരുന്ന മിഗ്വൽ പോർചുഗലിെൻറ ശിക്ഷണത്തിലാണ് പുണെയിറങ്ങുന്നത്. തെൻറ മുൻ ടീമിനെതിരെ േപാർചുഗൽ തന്ത്രങ്ങൾ ഒരുക്കിക്കഴിഞ്ഞു. െഎ.എസ്.എല്ലിലെ ഹീറോകളായ മാഴ്സലീന്യോ, അൽഫാരോ എന്നിവരാണ് പുണെയുടെ തുറുപ്പുശീട്ടുകൾ. മലയാളി താരം ആശിഖ് കുരുണിയനും ഇന്ന് അങ്കംവെട്ടാനിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.