ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസം പി.കെ ബാനർജി അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസം പി.കെ ബാനർജി (83) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച്​ കഴിഞ്ഞ്​ ഏതാനും ദിവസങ്ങ ളായി ചികിത്സയിലായിരുന്നു.

1960 ഒളിമ്പിക്​സിൽ ഫ്രാൻസിനെതിരെ ഇന്ത്യക്കായി സമനില ഗോൾ നേടിയത്​ പി.കെ ബാനർജിയായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഫുട്​​ബാൾ ടീം അംഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യൻ ഫുട്​ബാളർ ആയി പി.കെ ബാനർജിയെ ഫിഫ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യക്കായി 84 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബാനർജി 65 ഗോളുകൾ നേടിയിട്ടുണ്ട്​.

Tags:    
News Summary - Indian football legend PK Banerjee dies aged 83

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.