മുംബൈ: ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെൻറിലെ അവസാന മത്സരത്തിൽ സെൻറ് കിറ്റ്സിനോട് സമനിലയിലായിട്ടും ഇന്ത്യ ജേതാക്കളായി. ആവേശകരമായ മത്സരത്തിൽ 1-1ന് സമനില പിടിച്ചെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലാണ് ഇന്ത്യൻ സംഘം ടൂർണമെൻറ് ജേതാക്കളായത്. നേരത്തേ മൊറീഷ്യസിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യയെ സമനിലയിൽ തളച്ചതോടെ തുടർച്ചയായ ഒമ്പത് അന്താരാഷ്ട്ര മത്സരത്തിലെ വിജയക്കുതിപ്പിന് കരീബിയൻ സംഘം തടയിട്ടു. ഇന്ത്യക്കായി ജാക്കിചന്ദ് സിങ്ങും സെൻറ് കിറ്റ്സിനായി അേമാരി വാനൂവുമാണ് ഗോൾ നേടിയത്.
ആവേശകരമായ മത്സരത്തിൽ പതുക്കെയായിരുന്നു ആതിഥേയർ കളിപിടിച്ചെടുത്തത്. ഫിഫ റാങ്കിങ്ങിൽ 125ാം സ്ഥാനമാണെങ്കിലും ആദ്യ നിമിഷങ്ങളിൽ നിറഞ്ഞുകളിച്ചത് കരീബിയൻ ദ്വീപുകാരായിരുന്നു.മികച്ച മുന്നേറ്റങ്ങളുമായി സെൻറ് കിറ്റ്സ് നിറഞ്ഞുനിന്നതോടെ പ്രതിരോധത്തിലേക്കിറങ്ങി കരീബിയൻ മുന്നേറ്റം തടയിടാനായിരുന്നു ആതിഥേയരുടെ ശ്രമം. മലയാളിതാരം അനസ് എടത്തൊടികയും കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേഷ് ജിങ്കാനും നയിച്ച പ്രതിരോധ കോട്ട പിളർക്കാൻ കരീബിയൻ സംഘത്തിനായില്ല. എന്നാൽ, പത്തു മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഇന്ത്യ കളിപിടിച്ചെടുത്തു. ജെജെയും ജാക്കിചന്ദ് സിങ്ങും െസൻറ് കിറ്റ്സിനെ പരീക്ഷിച്ചുകൊേണ്ടയിരുന്നു.
19ാം മിനിറ്റിൽ എതിർ പോസ്റ്റിലേക്ക് കുതിച്ച ഭൽവന്ദ് സിങ്ങിനെ ലക്ഷ്യംെവച്ച് ഹലിചരൺ നാർസറിനൽകിയ ക്രോസിന്, സിങ് തലവെെച്ചങ്കിലും തലനാരിഴക്ക് പന്ത് വഴിമാറി. ഒടുവിൽ 38ാം മിനിറ്റിലാണ് ഇന്ത്യ കാത്തിരുന്ന സുവർണനിമിഷമെത്തിയത്. മധ്യനിരതാരം റോളിൻ ബോർഗസ് വലതുവിങ്ങിൽനിന്നും ഉയർത്തി നൽകിയ പന്ത്, ജാക്കിചന്ദ് സിങ് ഉയർന്നുചാടി വലയിലാക്കി. ഒരു ഗോളിന് മുന്നിലെത്തിയിട്ടും കളിയിൽ ആധിപത്യം വിടാതിരുന്ന ഇന്ത്യക്ക് രണ്ടാം പകുതിയിൽ ഗോൾ വഴങ്ങേണ്ടിവന്നു. 72ാം മിനിറ്റിലായിരുന്നു കരീബിയൻ സംഘത്തിെൻറ തിരിച്ചടി. 19ാം നമ്പർ താരം അേമാരി വാനൂവാണ് ഗോൾ നേടിയത്. ഇതോടെ ഇന്ത്യ അൽപമൊന്നു പിന്നോട്ടിറങ്ങിയെങ്കിലും വിജയഗോൾ കുറിക്കാൻ കരീബിയൻ സംഘത്തിനെ തടയിട്ടതോടെ കളി സമനിലയിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.