കോഴിക്കോട്: ഒാറഞ്ച് ടീഷർട്ടണിഞ്ഞ് ചുമലിൽ ബാഗുമേന്തി ഒരു കൂട്ടം ‘ഫ്രീക്ക്’ പയ്യന്മാർ. രാജ്യത്തിെൻറ വടക്കു-കിഴക്കൻ മേഖലയിൽനിന്ന് നാടുകാണാനെത്തിയ വിദ്യാർഥികളാണെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. എന്നാൽ, വിനോദയാത്രസംഘത്തിെൻറ ഉല്ലാസം മുഖത്ത് കാണാനുമില്ല. െഎ ലീഗിൽ ഗോകുലം കേരള എഫ്.സിക്കെതിരെ നിർണായക മത്സരത്തിനെത്തിയ ഇന്ത്യൻ ആരോസിെൻറ ചുണക്കുട്ടികളാണിവർ. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി ബൂട്ടണിഞ്ഞ കൗമാരപ്പടയാണ് വിജയം മാത്രം ലക്ഷ്യമിെട്ടത്തിയ ആരോസ് സംഘത്തിലെ 18 പേരും.
അഞ്ചുപേർ അണ്ടർ 19 ടീമംഗങ്ങളും. സ്ട്രൈക്കർ കോമൾ തട്ടാലും ഗോൾകീപ്പർ ധീരജ് സിങ് മൊയ്റാങ്തെമ്മും ഒഴികെയുള്ള ലോകകപ്പ് ടീമാണ് ഇന്ത്യൻ ആരോസിനായി പന്തുതട്ടാൻ ബുധനാഴ്ച വൈകീട്ട് 3.30ന് കോഴിക്കോെട്ടത്തിയത്. ഗുവാഹതിയിൽനിന്ന് ബംഗളൂരുവിൽ വിമാനമിറങ്ങിയ ടീം അവിടെ നിന്ന് കരിപ്പൂരിേലക്ക് പറക്കുകയായിരുന്നു. കേരളത്തിെൻറ അഭിമാനമായ കെ.പി. രാഹുലും ലജോങ്ങിനെതിരെ ‘വണ്ടർ ഗോൾ’ നേടിയ നൊങ്ദാംബ നൗരേമും രണ്ട് സ്റ്റാഫംഗങ്ങളും ഉച്ചക്കുമുേമ്പ എത്തിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലം- ആരോസ് മത്സരം.
തിങ്കളാഴ്ച ലജോങ് എഫ്.സിയോട് ഒരു ഗോളിന് തോറ്റ ആരോസ് ടീമംഗങ്ങൾ ഉച്ചക്ക് രണ്ടുമണിയോടെയാണ് കരിപ്പൂരിലെത്തിയത്. പ്രത്യേക വാഹനത്തിൽ കോഴിക്കോെട്ടത്തിയ ടീമിന് ഹോട്ടൽ മലബാർ ഗേറ്റിൽ ആവേശകരമായ ചെണ്ടമേളത്തിെൻറ അകമ്പടിയോടെ സ്വീകരണമൊരുക്കി. ആദ്യമായി കേരളത്തിലെത്തിയ ക്യാപ്റ്റൻ അമർജിത് സിങ് കിയാമിന് എല്ലാം കൗതുകമായി േതാന്നി. കൂട്ടുകാരെ ചന്ദനക്കുറി ചാർത്തി സ്വീകരിക്കുന്നത് അമർജിത് മൊബൈൽ കാമറയിൽ പകർത്തി. തിരക്കിെട്ടത്തിയ ടീം മലബാർ ഗേറ്റ് ഹോട്ടൽ ഒരുക്കിയ ഭക്ഷണം കഴിച്ച് അൽപനേരത്തെ വിശ്രമത്തിനുശേഷം പരിശീലനത്തിനായി മെഡിക്കൽ കോളജ് ഗ്രൗണ്ടിലേക്ക് േപായി. മുഖ്യപരിശീലകൻ ലൂയിസ് നോർട്ടൻ ഡി മാറ്റോസിെൻറ കർശന നിരീക്ഷണത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഗ്രൗണ്ടിനെ വലംവെച്ചുള്ള ഒാട്ടം മാത്രമായിരുന്നു പരിശീലനം. ഗോൾകീപ്പിങ് കോച്ചും മുൻ മുഹമ്മദൻസ് താരവുമായ യൂസുഫ് അൻസാരിയും ടീമിനൊപ്പമുണ്ട്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നാഗ്ജി ടൂർണമെൻറിലും ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിലും യൂസുഫ് അൻസാരി കളിച്ചിട്ടുണ്ട്.
വീരനായകൻ അമർജിത് കോഴിക്കോട്: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ നയിച്ച് ചരിത്രത്തിലിടം നേടിയ അമർജിത് സിങ് കിയാമിന് ഇത് പുതിയ ദൗത്യമാണ്. െഎ ലീഗിലെ കുട്ടിക്കൂട്ടമായ ഇന്ത്യൻ ആരോസിെൻറ നായകനും ഇൗ മണിപ്പൂരുകാരൻ തന്നെയാണ്. തോറ്റും ജയിച്ചും ഒമ്പത് മത്സരങ്ങൾ പിന്നിട്ട ആരോസിന് ഏഴ് പോയൻറ് മാത്രമാണ് സമ്പാദ്യം. വിദേശികളടക്കമുള്ള കരുത്തരായ താരനിരയെ നേരിടുന്നതുതന്നെ മികച്ച അനുഭവമാെണന്ന് അമർജിത് സിങ് ‘മാധ്യമ’ത്തോട് പറഞ്ഞു. ലോകകപ്പിൽനിന്ന് വ്യത്യസ്തമായ വേദിയാണിത്. പ്രായക്കൂടുതലും കരുത്തുമുള്ള താരങ്ങളാണ് എതിർ ടീമുകളിലെന്നും നായകൻ പറയുന്നു.
ഗോകുലത്തിനെതിരെ ഹോം മത്സരത്തിൽ രണ്ടു ഗോളിന് കീഴടങ്ങിയതിന് പകരംവീട്ടാനാകുെമന്നാണ് പ്രതീക്ഷ. ഇൗസ്റ്റ് ബംഗാളിനോടും മോഹൻ ബഗാനോടും നന്നായി കളിക്കാനായതാണ് െഎ ലീഗിലെ ഇഷ്ടനിമിഷങ്ങൾ. ലോകകപ്പിലെ നായകസ്ഥാനേത്താടെ രാജ്യത്തെവിടെ പോയാലും ഫുട്ബാൾപ്രേമികളുടെ സ്േനഹം അനുഭവിക്കാനാവുന്നുണ്ട്. കോഴിക്കോെട്ട സ്വീകരണവും ഏറെഇഷ്ടപ്പെട്ടു; ചെണ്ടമേളം പ്രേത്യകിച്ചും. രാഹുലിെൻറ നാടാണിതെന്ന് അറിയാമെന്നും മണിപ്പൂരിലെ തൗബാൽ സ്വദേശിയായ അമർജിത് പറഞ്ഞു.
സീനിയർ താരങ്ങൾക്കെതിരെ കളിക്കാനായതുതന്നെയാണ് മലയാളി മിഡ്ഫീൽഡർ കെ.പി. രാഹുലിന് പറയാനുള്ളത്. െഎ ലീഗിൽ രണ്ട് ഗോൾ നേടാനായത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. േഗാകുലത്തിനെതിരെ പരമാവധി പൊരുതുെമന്നും രാഹുൽ പറഞ്ഞു. രാഹുലിെൻറ മത്സരം കാണാനായി പിതാവ് പ്രവീണടക്കമുള്ള ബന്ധുക്കൾ വെള്ളിയാഴ്ച തൃശൂരിൽനിന്ന് കോഴിക്കോേട്ടക്ക് വണ്ടി കയറും. ഇവിടത്തെ കാണികളുടെ പിന്തുണയും ആരോസ് ടീം പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.