അണ്ടര്‍ 17 ഫുട്ബാള്‍: ഇന്ത്യക്ക് തോല്‍വി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമിന് തോല്‍വി. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന ഗ്രനത്കിന്‍ ടൂര്‍ണമെന്‍റില്‍ കരുത്തരായ ഇറാനോട് 1-0ത്തിനായിരുന്നു തോറ്റത്. പ്ളേഓഫ് മത്സരത്തില്‍ തജികിസ്താനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. ഗ്രൂപ് ‘ബി’യില്‍ കളിച്ച ഇന്ത്യ റഷ്യയോടും (0-8) ലാത്വിയയോടും (1-4) തോറ്റിരുന്നു. ബെലറൂസിനെതിരെ 1-0ത്തിന് ജയിച്ചു. സ്ഥാനനിര്‍ണയ മത്സരത്തില്‍ എസ്തോണിയയോടും (1-2) തോറ്റതിനു പിന്നാലെയാണ് ഇറാനു മുന്നിലും കീഴടങ്ങിയത്. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ അവസാന സ്ഥാനത്താകാതിരിക്കാന്‍ 20ന് തജികിസ്താനെതിരെ ജയിക്കണം.
Tags:    
News Summary - India U17 National Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.