സ​ന്നാ​ഹ മ​ത്സ​രം; ഇ​ന്ത്യ  മൊ​റീ​ഷ്യ​സി​നെ തോ​ൽ​പി​ച്ചു

പ​നാ​ജി: കൗ​മാ​ര​ലോ​ക​ക​പ്പി​ന്​ ഇ​ന്ത്യ​ൻ​പ​ട ജ​യ​ത്തോ​ടെ ഒ​രു​ങ്ങി. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി അ​വ​സാ​ന സ​ന്നാ​ഹം ക​ളി​ച്ച ഇ​ന്ത്യ​ൻ അ​ണ്ട​ർ 17 ടീം ​മൊ​റീ​ഷ്യ​സി​നെ 3-0ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ലോ​ക​മാ​മാ​ങ്ക​ത്തി​ന്​ ത​യാ​റെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്​​ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം മ​ഴ​മൂ​ലം വ്യാ​ഴാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. 65ാം മി​നി​റ്റി​ലാ​യി​രു​ന്നു മൊ​റീ​ഷ്യ​സ്​ പ്ര​തി​രോ​ധം ഇ​ന്ത്യ​ൻ മു​ന്നേ​റ്റം ആ​ദ്യം പി​ള​ർ​ത്തു​ന്ന​ത്. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ ബോ​റി​സ് സി​ങ്​​ മൊ​റീ​ഷ്യ​സ്​ പ്ര​തി​രോ​ധ​​​ത്തെ ക​ബ​ളി​പ്പി​ച്ച്​ ഗോ​ളാ​ക്കി. സു​രേ​ഷി​​െൻറ പാ​സി​ലാ​ണ്​ ബോ​റി​സ് സി​ങ്ങി​​െൻറ ഗോ​ൾ. 81ാം മി​നി​റ്റി​ൽ ഇ​ന്ത്യ ര​ണ്ടാം ഗോ​ളോ​ടെ ലീ​ഡ്​ പി​ടി​ച്ചു. ഷാ​ജ​ഹാ​നി​ൽ​നി​ന്ന്​ പാ​സ്​ സ്വീ​ക​രി​ച്ച്​ സൗ​ര​ഭാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. പി​ന്നാ​ലെ അ​നി​കേ​ത്​ ജാ​ദ​വ്​ മൂ​ന്നാം ഗോ​ളും നേ​ടി​യ​തോ​ടെ ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ കൗ​മാ​ര ലോ​ക​ക​പ്പി​ന്​ ഇ​ന്ത്യ​ൻ പ​ട​ക്ക്​​ പൂ​ർ​ണ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ ക​ള​ത്തി​ലി​റ​ങ്ങാം. ഒ​ക്​​ടോ​ബ​ർ ആ​റി​ന്​ അ​മേ​രി​ക്ക​ക്കെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.  
 
Tags:    
News Summary - India sink Mauritius with second half goals in U-17 friendly -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.