ഫിഫ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ്​ ഇന്ത്യയിൽ

ന്യൂഡൽഹി: മൂന്നു​ വർഷത്തിനിടെ ഇന്ത്യയിലേക്ക്​ ലോകകപ്പ്​ ഫുട്​ബാൾ രണ്ടാം വട്ടവും വിരുന്നെത്തുന്നു. 2020ലെ അണ്ട ർ 17 പെൺകുട്ടികളുടെ ലോകകപ്പാണ്​ ഇന്ത്യയിൽ നടക്കുകയെന്ന്​ ഫിഫ അറിയിച്ചു.

2017ലെ അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പിന്​ ഇന്ത്യ വിജയകരമായി ആതിഥ്യം വഹിച്ചിരുന്നു. അന്ന്​ കൊച്ചിയടക്കമുള്ള നഗരങ്ങളിൽ മത്സരങ്ങൾ അരങ്ങേറിയിരുന്നു. 2020ലെ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പിന്​ ഇന്ത്യ ആതിഥ്യം വഹിക്കുന്ന കാര്യം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതായി അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷൻ ട്വീറ്റ്​ ചെയ്​തു.

യു.എസിലെ മിയാമിയിൽ പ്രസിഡൻറ്​ ജിയോവാനി ഇൻഫൻറീനോയുടെ അധ്യക്ഷതയിൽ ചേർന്ന ഫിഫ കൗൺസിൽ യോഗത്തിലാണ്​ വേദി ഇന്ത്യക്ക്​ അനുവദിക്കാൻ തീരുമാനമായത്​.
Tags:    
News Summary - India to host FIFA U-17 Women’s World Cup in 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.