Posted On
date_range Updated On
date_range സന്നാഹം സമനിലയിൽ; ആദ്യ ടെസ്റ്റ് ഒന്നിന്
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരം സമനിലയിൽ. ഇംഗ്ലീഷ് കൗണ്ടി ക്ലബായ എസക്സിനെതിരായ മത്സരത്തിൽ നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 89ന് രണ്ട് എന്ന നിലയിലായിരുന്നു. സ്കോർ: ഇന്ത്യ: 395, 89/2. എസക്സ്: 359/8 ഡിക്ല.
5-235 എന്ന നിലയിൽ അവസാനദിനം ബാറ്റിങ് തുടർന്ന എസക്സ് ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ചുനിന്നു. വിക്കറ്റ് കീപ്പർ ജെയിംസ് ഫോസ്റ്ററിെൻറയും (42), പോൾ വാൾട്ടറുടെയും (75) ബാറ്റിങ് മികവിലായിരുന്നു തിരിച്ചടി. ഒടുവിൽ 359/8 എന്ന നിലയിൽ 36 റൺസ് ലീഡ് വഴങ്ങി കൗണ്ടി ടീം ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി ഉമേഷ് യാദവ് നാലും ഇഷാന്ത് ശർമ മൂന്നും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാെൻറ (0) വിക്കറ്റ് പെെട്ടന്ന് നഷ്ടമായെങ്കിലും ലോകേഷ് രാഹുലും (36) അജിൻക്യ രാഹാനെയും (19) പുറത്താകാതെ പിടിച്ചുനിന്നു. ചേതേശ്വർ പുജാരയുടെ (23) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഒന്നിന് തുടക്കമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.