Posted On
date_range Updated On
date_range അണ്ടർ 17 ഫുട്ബാൾ: ഇന്ത്യ 19ന് ഇറ്റലിയെ നേരിടും
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ സൗഹൃദമത്സരത്തിൽ കരുത്തരായ ഇറ്റലിക്കെതിരെ. വെള്ളിയാഴ്ച കിഴക്കൻ ഇറ്റലിയിലെ അറിസോയിലാണ് മത്സരം. യൂറോപ്യൻ പര്യടനത്തിനുള്ള ഇന്ത്യൻ കൗമാരസംഘം കഴിഞ്ഞ പത്തിന് നടന്ന മത്സരത്തിൽ പോർചുഗലിെൻറ സ്പോർട്ടിങ് ലിസ്ബണിനോട് 1-2ന് തോറ്റിരുന്നു. ലിസ്ബണിൽ നടന്ന മറ്റൊരു മത്സരത്തിൽ ബെൻഫികയോടും (3-0) തോറ്റു. ഏപ്രിൽ 27ന് ബെൻഫികയോട് 2-2ന് സമനില വഴങ്ങിയിരുന്നു.
ഒക്ടോബറിൽ നടക്കുന്ന കൗമാര ലോകകപ്പിൽ ടീമിനെ ഒരുക്കുന്നതിനായാണ് കോച്ച് ലൂയി നോർട്ടൻ ഡി മാറ്റോസിനു കീഴിൽ ഇന്ത്യൻ സംഘം യൂറോപ്പിൽ പര്യടനം നടത്തുന്നത്.
ഒക്ടോബറിൽ നടക്കുന്ന കൗമാര ലോകകപ്പിൽ ടീമിനെ ഒരുക്കുന്നതിനായാണ് കോച്ച് ലൂയി നോർട്ടൻ ഡി മാറ്റോസിനു കീഴിൽ ഇന്ത്യൻ സംഘം യൂറോപ്പിൽ പര്യടനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.