ഫിഫ റാങ്കിങ്: ഇന്ത്യക്ക് കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാളിന് ആഹ്ളാദദിനം. ഫിഫ റാങ്കിങ്ങില്‍  മികച്ച നേട്ടമാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ പരിശീലിപ്പിക്കുന്ന ടീം സ്വന്തമാക്കിയത്. 129 ആണ് പുതിയ സ്ഥാനം. 2015 മാര്‍ച്ചില്‍ 173ാം സ്ഥാനത്തേക്ക് പതിച്ചതിനുശേഷമാണ് ഈ കുതിപ്പ്. സെപ്റ്റംബറില്‍ പോര്‍ട്ടോ റിക്കോക്കെതിരായ സൗഹൃദമത്സരത്തിലെ ജയമാണ് അടുത്തകാലത്ത് ഇന്ത്യക്ക് ഉയരാന്‍ സഹായകമായത്. കഴിഞ്ഞവര്‍ഷത്തിന്‍െറ അവസാനം 135 ആയിരുന്നു റാങ്ക്. 2005ല്‍ ഇന്ത്യ 127ാം സ്ഥാനത്തായിരുന്നു. അര്‍ജന്‍റീനയാണ് നിലവിലെ ഒന്നാം സ്ഥാനക്കാര്‍. ബ്രസീല്‍ രണ്ടും ജര്‍മനി മൂന്നും സ്ഥാനത്താണ്.

 
Tags:    
News Summary - India achieve best Fifa ranking in a decade by jumping to 129th spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.