ന്യൂഡൽഹി: സ്റ്റീഫൻ കോൺസ്റ്റൈൻറെൻറ പിൻഗാമിയായി മുൻ ക്രൊയേഷ്യൻ താരവും പരിശീ ലകനുമായ ഇഗോർ സ്റ്റിമകിെൻറ നിയമനം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. ഒരാഴ്ച മുമ്പുതന്നെ സ്റ്റിമകിെൻറ വരവ് വ്യക്തമായിരുന്നെങ്കിലും ഒൗദ്യോഗികമാ യി പ്രഖ്യാപിച്ചിരുന്നില്ല. ബുധനാഴ്ച ചേർന്ന എ.െഎ.എഫ്.എഫ് എക്സിക്യൂട്ടിവ് യോഗം നിയമനത്തിന് അംഗീകാരം നൽകി. രണ്ടു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ രണ്ടു കാലങ്ങളിലായ ി ഏഴു വർഷക്കാലം ഇന്ത്യൻ ടീമിെൻറ ഗോഡ്ഫാദറായി മുന്നിൽനിന്ന കോൺസ്റ്റൈൻറൻ കഴി ഞ്ഞ ജനുവരിയിൽ ഏഷ്യാകപ്പിനു പിന്നാലെയാണ് ഇന്ത്യൻ പടിയിറങ്ങിയത്. തുടർന്ന് മാസങ ്ങൾ നീണ്ട നടപടിക്രമങ്ങൾക്കുശേഷമാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുതിയ കോച്ചിനെ കണ്ടെത്തുന്നത്.
ക്രൊയേഷ്യ ടു ഇന്ത്യ
നാലു വർഷമായി ഇന്ത്യൻ ഫുട്ബാളിനെ അടുത്തറിയുന്ന സ്പാനിഷുകാരൻ ആൽബർട്ട് റോക്കയുള്ള പട്ടികയിൽനിന്ന് എന്തുകൊണ്ട് ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമകിന് നറുക്കുവീണു? ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി 51കാരനായ ക്രൊയേഷ്യക്കാരൻ വരുന്നുവെന്ന വാർത്തകൾക്കിടെ ഉയർന്ന സംശയങ്ങളിലുമുണ്ടായിരുന്നു കാര്യം. 2016ൽ ബംഗളൂരു എഫ്.സി പരിശീലകനായെത്തിയ റോക്ക, െഎ ലീഗ് കിരീടവും എ.എഫ്.സി കപ്പ് ഫൈനൽ െബർത്തും സമ്മാനിച്ചാണ് വരവറിയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു അരങ്ങേറ്റംകുറിച്ചപ്പോഴും പരിശീലകനായി േറാക്കയുണ്ടായിരുന്നു. ടീമിനെ ഫൈനലിലെത്തിച്ചും സൂപ്പർ കപ്പ് ചാമ്പ്യന്മാരാക്കിയും റോക്ക തിളങ്ങിയപ്പോൾ പരിശീലകരെ തേടിയിറങ്ങിയ ഇന്ത്യക്ക് ഏറ്റവും മികച്ച ഒാപ്ഷനായി ഇൗ സ്പാനിഷുകാരൻ. ആ പട്ടികയിൽനിന്നാണ് ഇന്ത്യയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ഇഗോർ സ്റ്റിമകിന് നറുക്കുവീഴുന്നത്.
എന്നാൽ, അഭിമുഖ ടേബ്ളിനു മുന്നിലെത്തിയപ്പോൾ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റിയെപ്പോലും സ്റ്റിമക് അതിശയിപ്പിച്ചു. ഇന്ത്യൻ ഫുട്ബാളിനെയും യൂത്ത് ടീമുകളെയും കുറിച്ച് കൃത്യമായ വിശകലനം നടത്തിയും, ഭാവി ഇന്ത്യൻ ഫുട്ബാളിെൻറ രൂപ രേഖ അവതരിപ്പിച്ചുമാണ് സ്റ്റിമക് െഞട്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിൽ പറന്നെത്തിയ സ്റ്റിമക്, ശ്യാം ഥാപ്പ ചെയർമാനായ ടെക്നിക്കൽ കമ്മിറ്റിക്കു മുമ്പാകെ ഇന്ത്യൻ ഫുട്ബാളിനെ വരച്ചുകാട്ടി. പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ വിഡിയോ കോൺഫറൻസിങ് വഴി ഹാജരായപ്പോൾ, സ്റ്റിമക് 6500 കിലോമീറ്റർ താണ്ടി നേരിെട്ടത്തി.
‘‘വലിയ വെല്ലുവിളികളാണ് എനിക്കിഷ്ടം. നിങ്ങളുടെ രാജ്യത്ത് (ഇന്ത്യയിൽ) ഫുട്ബാൾ ഉറങ്ങിക്കിടക്കുന്ന ശക്തിയാണ്’’ -ഫുട്ബാൾ വെബ്സൈറ്റായ ‘ഗോൾ ഡോട്ട്കോമിന്’ നൽകിയ അഭിമുഖത്തിൽ സ്റ്റിമക് പറഞ്ഞു. ‘‘എ.െഎ.എഫ്.എഫിെൻറ യൂത്ത് ഡെവലപ്മെൻറ് പ്രോഗ്രാമുകൾ മികച്ചതാണ്. സമീപഭാവിയിൽ ഇതിന് ഫലം ലഭിച്ചുതുടങ്ങും. ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഞാൻ കണ്ടിരുന്നു. െഎ.എസ്.എല്ലിലെയും െഎ ലീഗിലെയും ടീമുകളും കളിക്കാരുടെ പ്രകടനങ്ങളും ഗൗരവമായിതന്നെ പഠനവിധേയമാക്കി. ഇന്ത്യൻ താരങ്ങളുടെ പ്രകടനം മതിപ്പുളവാക്കുന്നതായിരുന്നു. പ്രത്യേകിച്ച് പുതുതലമുറ താരങ്ങളുടെ കളിയോടുള്ള സമീപനം’’ -സ്റ്റിമക് പറഞ്ഞു.
ഇന്ത്യൻ ഫുട്ബാളിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകൻ എന്നായിരുന്നു ശ്യാം ഥാപ്പയുടെ പ്രതികരണം. ഇന്ത്യൻ ഫുട്ബാളിെൻറ നിർണായക വളർച്ചയിൽ ക്രൊയേഷ്യൻ പരിശീലകന് കാര്യമായ പങ്കുവഹിക്കാനാവുമെന്ന് ഫെഡറേഷൻ പ്രസിഡൻറ് പ്രഫുൽ പേട്ടൽ പറഞ്ഞു.
ഇഗോർ സ്റ്റിമക്
കോച്ചിങ് കരിയർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.