ന്യൂഡൽഹി: െഎ.എസ്.എല്ലിെൻറ പോരിശയിൽ ഇമ്പം കുറഞ്ഞ ഇന്ത്യയുടെ ദേശീയ ഫുട്ബാൾ ടൂർണമെൻറായ െഎ ലീഗിന് കളമുണരുന്നു. 11 ടീമുകൾ മാറ്റുരക്കുന്ന ലീഗിെൻറ 12ാമത് പതിപ്പിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈ സിറ്റി എഫ്.സി ഇന്ത്യൻ ആരോസിനെ നേരിടുന്നതോടെ തുടക്കമാവും.
കേരളത്തിെൻറ പ്രതിനിധികളായ ഗോകുലം കേരള എഫ്.സിക്ക് ശനിയാഴ്ചയാണ് ആദ്യ മത്സരം. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് തുടങ്ങുന്ന കളിയിൽ മോഹൻ ബഗാനാണ് എതിരാളികൾ.
ചെന്നൈ സിറ്റി എഫ്.സി, ഇന്ത്യൻ ആരോസ്, ഗോകുലം കേരള എഫ്.സി, േമാഹൻ ബഗാൻ, ഇൗസ്റ്റ് ബംഗാൾ, മിനർവ പഞ്ചാബ്, നെരോക എഫ്.സി, െഎസോൾ എഫ്.സി, ഷില്ലോങ് ലജോങ്, റിയൽ കശ്മീർ എഫ്.സി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകളാണ് െഎ ലീഗിൽ മാറ്റുരക്കുന്നത്. മിനർവയാണ് നിലവിലെ ജേതാക്കൾ. റിയൽ കശ്മീർ എഫ്.സിയാണ് പുതുമുഖ ടീം. ആദ്യമായാണ് ജമ്മു-കശ്മീരിൽനിന്നുള്ള ഒരു ടീം െഎ ലീഗിൽ കളിക്കുന്നത്.
ചർച്ചിൽ ബ്രദേഴ്സും ഇന്ത്യൻ ആരോസുമായിരുന്നു കഴിഞ്ഞ തവണ അവസാന രണ്ടു സ്ഥാനങ്ങളിൽ. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ ഡെവലപ്മെൻറ് ടീമായ ആരോസ് തരംതാഴ്ത്തലിൽനിന്ന് പരിരക്ഷയുള്ള ടീമാണ്. അതിനാൽ ചർച്ചിൽ മാത്രമായിരുന്നു തരംതാഴ്ത്തപ്പെടേണ്ടിയിരുന്നത്. എന്നാൽ, അത് വേണ്ടതില്ലെന്ന് ഫെഡറേഷൻ തീരുമാനിച്ചതോടെ ഇത്തവണ 11 ടീമുകളായി മത്സരരംഗത്ത്.
ചാമ്പ്യന്മാർക്ക് ഒരു കോടി രൂപയും റണ്ണേഴ്സ്അപ്പിന് 60 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 40 ലക്ഷവും നാലാം സ്ഥാനക്കാർക്ക് 25 ലക്ഷവുമാണ് സമ്മാനത്തുക. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും േഹാട്ട്സ്റ്റാറിലും ജിയോ ടി.വിയിലും തത്സമയം കാണാം. ഉച്ചക്ക് രണ്ടു മണിക്കും വൈകീട്ട് അഞ്ചു മണിക്കുമാണ് മത്സരങ്ങൾ. ഗോകുലത്തിെൻറ ആദ്യ കളി അഞ്ചു മണിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.