Posted On
date_range Updated On
date_range െഎ ലീഗ്: ഗോകുലത്തെ നേരിടാൻ മിനർവയെത്തി
കോഴിക്കോട്: െഎ ലീഗിൽ ഗോകുലം കേരള എഫ്.സിയെ നേരിടാൻ മിനർവ പഞ്ചാബ് എഫ്.സി ടീം കോഴിക്കോെട്ടത്തി. വ്യാഴാഴ്ച ഉച്ചക്കെത്തിയ ടീമിന് ഹോട്ടൽ മറീന െറസിഡൻസിയിൽ സ്വീകരണം നൽകി. സുഖ്ദേവ് സെയ്നി നയിക്കുന്ന ടീം വൈകീട്ട് മെഡിക്കൽ കോളജ് മൈതാനത്ത് പരിശീലനം നടത്തി. ആറ് മത്സരങ്ങളിൽനിന്ന് നാല് ജയമടക്കം 13 പോയൻറ് നേടിയ മിനർവ െഎ ലീഗ് പോയൻറ് പട്ടികയിൽ രണ്ടാമതാണ്. ഗോകുലം ആറ് കളികളിൽനിന്ന് നാല് പോയൻറുമായി ഒമ്പതാം സ്ഥാനത്താണ്. ശനിയാഴ്ച വൈകീട്ട് 5.30ന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലം^മിനർവ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.