ന്യൂഡൽഹി: എ.എഫ്.സി കപ്പിൽ നേപ്പാൾ ക്ലബിനെതിരായ മത്സരത്തിനുള്ള ഗ്രൗണ്ട് നിഷേധിച്ച തിനുപിന്നാലെ ക്ലബുതന്നെ അടച്ചുപൂട്ടാെനാരുങ്ങി മിനർവ. എ.എഫ്.സി കപ്പ് ഗ്രൂപ് ‘ഇയ ിൽ’ മേയ് ഒന്നിനാണ് നേപ്പാൾ ക്ലബായ മനാങ് മർഷ്യാങ്ദും മിനർവയും തമ്മിലെ മത്സരം. മി നർവയുടെ ഹോംഗ്രൗണ്ടായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് തീരുമാനിച്ചത്.
ഒഡി ഷ മുഖ്യമന്ത്രി നവീൻ പട്നായികിെൻറ അനുമതിയോടെ മിനർവ നേരേത്തതന്നെ സ്റ്റേഡിയം ഉറപ്പാക്കി. എന്നാൽ, മത്സരദിനം അടുത്തിരിക്കെ ഒഡിഷ സ്പോർട്സ് ഡിപാർട്മെൻറ് കഴ ിഞ്ഞദിവസം അനുമനി നിഷേധിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി സ്റ്റേഡിയം അടച്ചിടുന്നതിനാൽ സ്റ്റേഡിയം വിട്ടു നൽകാനാവില്ലെന്നാണ് ഒഡിഷ സ്പോർട്സിെൻറ നിലപാട്.
എന്നാൽ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സമ്മർദത്തെ തുടർന്നാണ് സ്റ്റേഡിയം നിഷേധിച്ചതെന്ന് മിനർവ ഉടമ രഞ്ജിത് ബജാജ് തുറന്നടിച്ചു. ഇതോടെ മിനർവയും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ പോര് മറനീക്കി പുറത്തുവരുകയാണ്. കളിക്കാൻ അനുവദിച്ചില്ലെങ്കിൽ ക്ലബ് അടച്ചു പൂട്ടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ബജാജ് വ്യക്തമാക്കി. എന്നാൽ, ഇൗ വിഷയത്തിൽ തങ്ങൾ ഇടപെട്ടില്ലെന്നാണ് ഫെഡറേഷൻ നിലപാട്.
സൂപ്പർ കപ്പ് വേദിയാണ് കലിംഗ സ്റ്റേഡിയം. 2020ലെ അണ്ടർ-17 വനിത ലോകകപ്പിനുള്ള നവീകരണം ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം നിഷേധിക്കുന്നത്. 2017-18 സീസണിലെ െഎ ലീഗ് ചാമ്പ്യന്മാരെന്ന നിലയിലായിരുന്നു മിനർവയുടെ എ.എഫ്.സി കപ്പ് യോഗ്യത. ഗ്രൂപ്പിലെ രണ്ടാംമത്സരമാണ് മേയ് ഒന്നിന് തീരുമാനിച്ചത്.
െഎ ലീഗ് ക്ലബുകളുടെ സൂപ്പർ കപ്പ് ബഹിഷ്കരണം ഉൾപ്പെടെയുള്ള നടപടികളിൽ നേതൃപരമായ പങ്കുവഹിച്ച ക്ലബ് ഉടമയാണ് രഞ്ജിത് ബജാജ്. ഇതുകൊണ്ടുതന്നെ ഫെഡറേഷെൻറ കണ്ണിലെ കരടായിരുന്നു അദ്ദേഹം.
‘ക്ലബ് അടച്ചുപൂട്ടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ദേശീയ ഫെഡറേഷൻ തന്നെ ഒരു ക്ലബിനെ ഇല്ലാതാക്കാൻ ശ്രമിക്കുേമ്പാൾ എങ്ങനെ കളിക്കാനാവും. സംസ്ഥാന മുഖ്യമന്ത്രിയിൽനിന്ന് അനുമതി ലഭിച്ചശേഷമാണ് ഇപ്പോഴത്തെ അട്ടിമറികൾ. വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കും’ -രഞ്ജിത് ബജാജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.