Posted On
date_range Updated On
date_range ഐലീഗ്: റിയൽ കശ്മീരിന് സമനില
ഇംഫാൽ: മാസൺ റോബർട്സണിെൻറ ഇരട്ടഗോളുകൾ തുണക്കെത്തിയപ്പോൾ ഐ ലീഗ് ഫുട്ബാളിൽ മണിപ്പൂരി ക്ലബായ ടിഡിം റോഡ് അത്ലറ്റിക് യൂനിയന് (ട്രാവു) എതിരെ റിയൽ കശ്മീരിന് ആവേശകരമായ സമനില. മാസണിലൂടെ 27ാം മിനിറ്റിൽ മുന്നിലെത്തിയ കശ്മീരുകാർക്കെതിരെ 73ാം മിനിറ്റിൽ പ്രിൻസ്വെൽ എമേക്കയും 83ാം മിനിറ്റിൽ 25 വാര അകലെനിന്നുള്ള ഫ്രീകിക്കിൽനിന്ന് പാട്രിക് ഉച്ചേയുമാണ് ആതിഥേയർക്കുവേണ്ടി വല കുലുക്കിയത്.
വിജയം പ്രതീക്ഷിച്ച ട്രാവുവിനെതിരെ അടുത്ത മിനിറ്റിൽ ഡാനിഷ് ഫാറൂഖിെൻറ ക്രോസിൽ ലക്ഷ്യത്തിലേക്ക് തകർപ്പൻ ഹെഡറുതിർത്ത് മാസൺ കശ്മീരുകാർക്ക് ഒരുപോയൻറ് നേടിക്കൊടുക്കുകയായിരുന്നു. രണ്ടു പോയൻറുമായി റിയൽ കശ്മീർ ഒമ്പതാമതും ഒരു പോയൻറുള്ള ട്രാവു പത്താമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.