​െഎ ​ലീ​ഗ്​: ആ​ദ്യ അ​ങ്കം ജ​യി​ച്ച്​ ചെ​ന്നൈ സി​റ്റി

ചെ​ന്നൈ: ​െഎ ​ലീ​ഗ്​ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ അ​ങ്ക​ത്തി​ൽ ഇ​ന്ത്യ​ൻ ആ​രോ​സി​നെ ത​ക​ർ​ത്ത്​ ചെ​ന്നൈ സി​റ്റി​യു​ടെ തു​ട​ക്കം. ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ടീ​മി​നെ 4-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ചെ​ന്നൈ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യ​ത്.

ര​ണ്ടാം മി​നി​റ്റി​ൽ അ​മ​ർ​ജി​ത്​ കി​യാം സി​ങ്ങി​​െൻറ ഗോ​ളി​ൽ ഒ​രു ഗോ​ളി​ന്​ പി​ന്നി​ലാ​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ തി​രി​ച്ചു​വ​ര​വ്. ഉ​റു​ഗ്വാ​യ്​ താ​രം പെ​ഡ്രോ മാ​ൻ​സി​യു​ടെ ഹാ​ട്രി​ക്(32,​ 49, 64) മി​ക​വാ​ണ്​ ചെ​ന്നൈ സി​റ്റി​യെ തു​ണ​ച്ച​ത്. അ​ല​ക്​​സാ​ണ്ട​ർ റൊ​മേ​രി​യോ മ​​റ്റൊ​രു ഗോ​ൾ നേ​ടി.

കഴിഞ്ഞ തവണ ചെന്നൈ സിറ്റി എട്ടാമതും ഇന്ത്യൻ ആരോസ്​ പത്താമതുമാണ്​ സീസൺ അവസാനിപ്പിച്ചത്​. അടുത്ത മത്സരത്തിൽ ​ചെന്നൈ ചർച്ചിൽ ബ്രദേഴ്​സിനെ നേരിടു​േമ്പാൾ, ഷില്ലോങ്​ ലെജോങ്ങാണ്​ ആരോസി​​െൻറ എതിരാളി.
Tags:    
News Summary - I-League 2018: Chennai City FC rides on Manzi heroics to drub Indian Arrows- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.