തിരുവനന്തപുരം: ജി.വി. രാജ ഫുട്ബാൾ കിരീടം ഇന്ത്യൻ നേവി നിലനിർത്തി. ശനിയാഴ്ച നടന്ന ഫൈനലിൽ എസ്.ബി.ഐയെ 4-2ന് ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് നേവി വീണ്ടും കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോൾ വീതമടിച്ചതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 19ാം മിനിറ്റിൽ ബിബേക് ഥാപ്പയിലൂടെയാണ് നേവി മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ 81ാം മിനിറ്റിലായിരുന്നു ഫൈസൽ റഹ്മാനിലൂടെ എസ്.ബി.ഐയുടെ സമനില ഗോൾ. ഷൂട്ടൗട്ടിൽ എസ്.ബി.ഐയുടെ ആദ്യകിക്ക് ലക്ഷ്യം കണ്ടപ്പോൾ അടുത്ത രണ്ടും പിഴച്ചു. നേവിയുടെ നാല് താരങ്ങളും ലക്ഷ്യം കണ്ടു. എസ്.ബി.ഐയുടെ രാഹുൽ വി. രാജാണ് ടൂർണമെൻറിലെ മികച്ച താരം. നേവിയുടെ ഭാഖെർ റോയ് മികച്ച ഗോളിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഫൈനൽ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.