വി​ദേ​ശ​പ​രി​ച​യം ന​ല്ല​ത്​; ​പ​ക്ഷേ ക​രു​ത​ലോ​ടെ വേ​ണം -ധീ​ര​ജി​ന്​ ഗു​ർ​പ്രീ​തി​െൻറ ഉ​പ​ദേ​ശം

ബം​ഗ​ളൂ​രു: യൂ​റോ​പ്യ​ൻ ക്ല​ബി​ലേ​ക്ക്​ ട്ര​യ​ൽ​സി​നാ​യി പ​റ​ക്കാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ടീം ​ഗോ​ൾ​കീ​പ്പ​ർ ധീ​ര​ജ്​ സി​ങ്​ മൊ​യ്​​റാ​ങ്​​ത​മി​ന്​ ഉ​പ​ദേ​ശ​വു​മാ​യി ദേ​ശീ​യ ടീം ​ഗോ​ളി ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധു. ‘മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ തേ​ടേ​ണ്ട ന​ല്ല പ്രാ​യ​ത്തി​ൽ​ത​ന്നെ​യാ​ണ്​ ധീ​ര​ജ്​ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ഏ​റെ ക​രു​ത​ലോ​ടെ വേ​ണം ക്ല​ബി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ. ഒ​രു താ​ര​മെ​ന്ന​നി​ല​യി​ൽ പ​രി​ഗ​ണ​ന​യും അ​വ​സ​ര​വും ല​ഭി​ക്കു​ന്ന ടീ​മി​നൊ​പ്പം ചേ​രു​ന്ന​താ​ണ്​ ന​ല്ല​ത്.

അ​ല്ലാ​തെ ഇ​ന്ത്യ​യി​ലെ കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഒ​രു താ​ര​ത്തെ ടീ​മി​ലെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മി​നൊ​പ്പ​മാ​വ​രു​ത്​’ -നോ​ർ​വീ​ജി​യ​ൻ ക്ല​ബാ​യ സ്​​റ്റാ​ബെ​കി​നാ​യി ക​ളി​ച്ച ഗു​ർ​പ്രീ​ത്​ പ​റ​ഞ്ഞു. 18ാം വ​യ​സ്സി​ൽ ഇൗ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്. മാ​ന​സി​ക​മാ​യും ശ​രീ​രി​ക​മാ​യും സാ​േ​ങ്ക​തി​ക​മാ​യും വി​ദേ​ശ​ത്തെ പ​രി​ശീ​ല​നം ക​രി​യ​റി​ന്​ ഗു​ണം​ചെ​യ്യും -ഗു​ർ​പ്രീ​ത്​ പ​റ​ഞ്ഞു. സ്​​േ​കാ​ട്ടി​ഷ്​ പ്രീ​മി​യ​ർ​ക്ല​ബ്​ മ​ദ​ർ​വെ​ല്ലി​ലെ ട്ര​യ​ൽ​സി​​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ ധീ​ര​ജ്​ ഒ​രു​ങ്ങു​ന്ന​ത്.

Tags:    
News Summary - Gurpreet Singh Sandhu cautions Dheeraj Singh Moirangthem about European move - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.