കോഴിക്കോട്: േലാക്ഡൗണും കോവിഡും കാരണം േകാഴിക്കോട്ട് കുടുങ്ങിയ ഗോകുലം കേരള എഫ്.സി താരങ്ങൾ ലണ്ടൻ വഴി ബാർബഡോസിലെത്തി. ഗോകുലം ക്യാപ്റ്റൻ മാർക്കസ് ജോസഫ്, ആന്ദ്രെ എറ്റിയന്ന, നഥാനിയേൽ ഗാർഷ്യ എന്നീ താരങ്ങളാണ് കോഴിക്കോട് വിട്ടത്. കഴിഞ്ഞ ദിവസം മുംബൈയിൽനിന്ന്് ലണ്ടനിലേക്ക് പറക്കുകയായിരുന്നു.
അവിെടനിന്ന് കരീബിയൻ ദ്വീപായ ബാർബഡോസിലെത്തുകയായിരുന്നു. സ്വന്തം നാടായ ട്രിനിഡാഡ് ആൻഡ്ടൊബാഗോയിലേക്ക് എത്താൻ ഈ താരങ്ങൾ ഇനിയും കാത്തിരിക്കണം. ട്രിനിഡാഡിലേക്ക് വിമാന സർവിസ് അനുവദിച്ചിട്ടില്ല.
ചർച്ചിൽ ബ്രദേഴ്സ് താരങ്ങളായ വില്ലിസ് പ്ലാസ, റോബർട്ട് പ്രൈമസ്, റദാൻഫാഹ് അബൂബക്കർ, നെരോക എഫ്.സിയുടെ താരിക് സാംപ്സൺ, മാർവിൻ ഫിലിപ്, മോഹൻ ബഗാെൻറ ഡാനിയൽ സൈറസ് എന്നിവരും യാത്രതിരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.