ഇന്ത്യൻ വിമൻസ്​ ലീഗ്: ശ്രീഭൂമിക്കെതിരെ ഗോകുലം കേരള എഫ്‌.സിക്ക്​ വിജയം

ബെംഗളൂരു: ഇന്ത്യൻ വിമൻസ്​ ലീഗ്​ ഫുട്​ബോൾ മത്സരത്തിൽ ശ്രീഭൂമി ഫുട്​ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഏകപക്ഷീയമാ യ ഒരു ഗോളിന്​ ഗോകുലം കേരള എഫ്‌.സി വിജയിച്ചു. 67ാം മിനുട്ടിൽ സബിത്ര ബന്ദാരിയാണ്​ ഗോകുലത്തിന്​ വേണ്ടി വിജയഗോൾ നേടിയത്​.

മത്സരത്തി​​െൻറ ഇരു പകുതികളിലും ഏറെക്കുറെ ഗോകുലത്തിനായിരുന്നു ആധിപത്യം പുലർത്താനായത്​​. ഗോൾ രഹിത ആദ്യ പകുതിക്ക്​ ശേഷം രണ്ടാം പകുതിയായപ്പോൾ 47ാം മിനുട്ടിൽ ശ്രീഭൂമിയുടെ പ്രതിരോധം മറി കടന്ന​ സബിത്ര ബന്ദാരി ഗോളിനു ശ്രമിച്ചെങ്കിലും പന്ത്​ വലയിലാക്കാൻ സാധിച്ചില്ല. ഒടുവിലാണ്​ സബിത്ര ബന്ദാരിയുടെ കാലിൽ നിന്ന്​ വിജയ ഗോൾ പിറന്നത്​.

പല തവണ ശ്രമിച്ചെങ്കിലും ഗോകുലത്തി​​െൻറ ഗോൾ വല കുലുക്കാൻ ശ്രീഭൂമിക്ക്​ കഴിഞ്ഞില്ല.

മറ്റൊരു മത്സരത്തിൽ ബിദേഷ്​ ഇലവൻ സ്​പോർട്​സ്​ ക്ലബ്ബിഴന ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ പരാജയപ്പെടുത്തി ബാംഗ്ലൂർ യുനൈറ്റഡ്​ ഫുട്​ബോൾ ക്ലബ്​ വിജയിച്ചു.

Tags:    
News Summary - Gokulam Kerala overcome Sreebhumi by solitary goal in Indian Women's League -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.