Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഫുട്ബാളിൽ ലിംഗസമത്വം
സിഡ്നി: ലിംഗസമത്വത്തിൽ പുതിയ ചരിത്രമെഴുതി ആസ്ട്രേലിയൻ ഫുട്ബാൾ ഫെഡറേഷൻ. ആസ് ട്രേലിയൻ ദേശീയ വനിത ടീമിന് പുരുഷതാരങ്ങൾക്കു തുല്യമായ വേതനം നൽകാൻ ഫുട്ബാൾ ഫെഡറേഷൻ ആസ്ട്രേലിയ തീരുമാനിച്ചു.
പുതിയ കരാർപ്രകാരം പുരുഷന്മാർക്ക് സമാനമായി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിദേശ രാജ്യങ്ങളിലേക്കു പറക്കുന്ന ‘മറ്റിൽഡാസിന്’ ഇനി ബിസിനസ് ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യാനാകും. ഫുട്ബാളിൽ തുല്യവേദനം നൽകുന്ന അഞ്ചാമത്തെ രാഷ്ട്രമാകും ആസ്ട്രേലിയ. നേരേത്ത നോർവേ, നെതർലൻഡ്സ്, ഫിൻലൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ തുല്യ വേതനവ്യവസ്ഥ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.