പാരിസ്: ഫ്രഞ്ച് കപ്പിൽ പി.എസ്.ജിയുടെയും കിലിയൻ എംബാപ്പെയുടെയും തേരോട്ടം. അതിവേ ഗവും കളിമികവും കൊണ്ട് മൈതാനംനിറഞ്ഞ ഫ്രഞ്ച് താരം നേടിയ ഹാട്രിക് കരുത്തിൽ ലിയോണി നെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് പി.എസ്.ജി കലാശപ്പോരിന് ഇടമുറപ ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറും എംബാപ്പെയും ചേർന്നുള്ള മിന്നലാക്രമണം.
ഒന്നാം പകുതിയിൽ ഇരു ടീമും ഓരോ ഗോളടിച്ച് തുല്യ എതിരാളികളുടെ പോരാട്ടം കാഴ്ചവെച്ചപ്പോൾ രണ്ടാം പകുതി പൂർണമായി പാരിസ് ക്ലബ് കൊണ്ടുപോയി. നാലു വട്ടമാണ് അവർ വല കുലുക്കിയത്. 11ാം മിനിറ്റിൽ മാർട്ടിൻ ടെറിയർ തുടക്കമിട്ട ഗോൾവേട്ടയിൽ ഏറ്റവും മനോഹരമായത് സ്വന്തം പാതിയിൽനിന്ന് തട്ടിയെടുത്ത പന്തുമായി എംബാപ്പെ നേടിയ സോളോ ഗോളാണ്.
മൈതാന മധ്യം കടന്ന് ലിയോൺ താരം വിങ്ങിലേക്ക് നൽകിയ പാസ് ചാടിപ്പിടിച്ച് കാലിലൊതുക്കി കുതിച്ച എംബാപ്പെ അതിവേഗത്തിൽ എതിരാളികളെ ഡ്രിബിൾ ചെയ്തു കടന്നാണ് പോസ്റ്റിലെത്തിച്ചത്. ഒപ്പം ഓടിയെത്തിയ മൂന്നു സഹതാരങ്ങളും എതിർനിരയിൽ നാലു പ്രതിരോധഭടന്മാരെയും കാഴ്ചക്കാരാക്കിയായിരുന്നു 64ാം മിനിറ്റിലെ മിന്നുംഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.