​ബ്ര​സീ​ലി​െൻറ ഗൗ​ളീ​ന്യോ

ബ്വേനസ് എയ്റിസ്: ഉറുഗ്വായ്യുടെ ഒരു ഗോളിന് പൗളീന്യോയുടെ ഹാട്രിക് മികവിൽ നാല് ഗോളടിച്ച്  മറുപടിനൽകി ബ്രസീലിെൻറ ജൈത്രയാത്ര. 2018  ലോകകപ്പ് തെക്കനമേരിക്കൻ യോഗ്യതാ  റൗണ്ടിലെ 13ാം മത്സരത്തിനിറങ്ങിയ ബ്രസീൽ  കരുത്തരായ ഉറുഗ്വായ്യെ 4-1ന് തകർത്ത്  കുതിക്കുന്നു. അതേസമയം, ജീവന്മരണ പോരാട്ടത്തിനിറങ്ങിയ അർജൻറീന ലയണൽ  മെസ്സിയുടെ പെനാൽറ്റി ഗോളിൽ തടികാത്തു. തുടർച്ചയായി രണ്ട് കോപ അമേരിക്ക  ചാമ്പ്യൻഷിപ് ഫൈനലിൽ തങ്ങളെ കണ്ണീരണിയിച്ച ചിലിക്കെതിരെ ഏകപക്ഷീയമായ  ഒരു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തി‍െൻറയും ജയം. ബ്വേനസ് എയ്റിസിൽ നടന്ന  മത്സരത്തിൽ സുവാരസില്ലാതെയിറങ്ങിയ ചിലി  പൊരുതിക്കളിച്ചിട്ടും തിരിച്ചടിക്കാനായില്ല.  ജയത്തോടെ അർജൻറീന 22 പോയൻറുമായി  മൂന്നാം സ്ഥാനത്തേക്ക് കയറി.

മറ്റു മത്സരങ്ങളിൽ കൊളംബിയ 1-0ത്തിന്  ബൊളീവിയയെയും പരഗ്വേ 2-1ന്  എക്വഡോറിനെയും തോൽപിച്ചു. വെനിസ്വേല  -പെറു മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.അഞ്ച് റൗണ്ട് മത്സരങ്ങൾകൂടി ബാക്കിനിൽക്കെ  റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കുന്നതായിരുന്നു  ബ്രസീലിെൻറ ജയം. ഇതോടെ, 13 കളിയിൽ ഒമ്പത്  ജയവുമായി ബ്രസീൽ 30 പോയൻറ് നേടി  എതിരാളികളെ ബഹുദൂരം പിന്നിലാക്കി.  മോണ്ട വിഡിയോയിലെ മത്സരത്തിെൻറ ഒമ്പതാം  മിനിറ്റിൽ എഡിൻസൺ കവാനിയുടെ പെനാൽറ്റി  ഗോളിലൂടെ ഉറുഗ്വായ് ആണ് ആദ്യ ഗോൾ നേടിയത്.  നെയ്മറും കൗടീന്യോയും കാസ്മിറോയുമെല്ലാമടങ്ങിയ മഞ്ഞപ്പട ആദ്യം  അമ്പരന്നെങ്കിലും തിരിച്ചടി തുടങ്ങി. 19ാം മിനിറ്റിൽ  നെയ്മർ നീട്ടിനൽകിയ ക്രോസ് പൗളീന്യോയുടെ  ലോങ്റേഞ്ച് ഷോട്ടിലൂടെ വലയിലാക്കി. ഒന്നാം  പകുതിയിൽ 1-1. രണ്ടാം പകുതിയിൽ ബ്രസീൽ  ഗോൾമഴ പെയ്യിച്ചു. 

52ാം മിനിറ്റിൽ വീണ്ടും  പൗളീന്യോ, 74ാം മിനിറ്റിൽ നെയ്മർ ലീഡുയർത്തിയപ്പോൾ, ഇഞ്ചുറി ടൈമിൽ ഡാനി  ആൽവസിെൻറ ക്രോസ് ഗോളിലേക്ക് ഹെഡ്  ചെയ്ത് ചൈനീസ് ലീഗ് താരം പൗളീന്യോ ഹാട്രിക്  പൂർത്തിയാക്കി. അർതുറോ വിദാലിെൻറ അസാന്നിധ്യത്തിൽ അലക്സിസ് സാഞ്ചസ് പടനയിച്ച ചിലിക്കെതിരെ 16ാം മിനിറ്റിലാണ് മെസ്സി പെനാൽറ്റി ഗോൾ നേടിയത്. ഹാമിഷ് റോഡ്രിഗസിെൻറ 83ാം മിനിറ്റിലെ ഗോളിലായിരുന്നു കൊളംബിയയുടെ ജയം. 
Tags:    
News Summary - Former Spurs midfielder Paulinho scores hat-trick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT