മാഡ്രിഡ്: കോവിഡ് 19െൻറ ഇരയായി റയൽ മഡ്രിഡ് മുൻ പ്രസിഡൻറ് ലോറൻസോ സാൻസ്. 1995 മുതൽ 2000 വരെ റയൽ മഡ്രിഡിനെ നയിച്ച കരുത്തനായ അധ്യക്ഷനാണ് കോവിഡ് ബാധിച്ച് ശനിയാഴ്ച മരിച്ചത്. കോവിഡിൽ കായിക ലോകത്തിനേൽക്കുന്ന ഏറ്റവും വലിയ ആഘാതമാണ് ലോറൻസോ സാൻസിെൻറ മരണം. 76 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു സാൻസ്.
റോബർട്ടോ കാർലോസ്, ക്ലാരൻസ് സീഡോഫ്, ഡാവർ സൂകർ തുടങ്ങിയ സൂപ്പർതാരങ്ങളെ റയലിൽ എത്തിച്ച പ്രസിഡൻറ് കൂടിയായിരുന്നു സാൻസ്. 1985 മുതൽ 1995 വരെ റയൽ മഡ്രിഡ് ഡയറക്ടറായിരുന്ന സാൻസ്, റാമൺ മെൻഡോസയുടെ രാജിക്കു പിന്നാലെയാണ് പ്രസിഡൻറ് പദവിയിലെത്തിയത്. സൂകറെയും, മുൻ സെർബിയൻ താരമായ പ്രിഡ്രാഗ് മിയറ്റോവിചിനെയും സ്വന്തം കാശ്മുടക്കിയാണ് സാൻസ് റയലിലെത്തിച്ചത്. ആ നിർണായക നീക്കത്തിലൂടെ റയലിന് 32 വർഷത്തെ കാത്തിരിപ്പിനുശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായി (1997-98). 1966ലായിരുന്നു അതിന് മുമ്പ് റയൽ അവസാനമായി യൂറോപ്യൻ ചാമ്പ്യന്മാരായത്.
സാൻസ് സ്ഥാനമൊഴിയും മുമ്പ് ഒരിക്കൽ കൂടി (2000) ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. എന്നാൽ, അതേവർഷം നടന്ന തെരഞ്ഞെടുപ്പിൽ േഫ്ലാറൻറി
നോ പെരസിനോട് തോറ്റ് സ്പാനിഷ് കോടീശ്വരൻ റയലിെൻറ പടിയിറങ്ങി. 2006ൽ വീണ്ടും മത്സരിച്ചുനോക്കിയെങ്കിലും തോറ്റുപിൻവാങ്ങി. തൊട്ടുപിന്നാലെ മറ്റൊരു സ്പാനിഷ് ക്ലബ് മലാഗയെ സ്വന്തമാക്കിയാണ് അദ്ദേഹം ഫുട്ബാളിൽ തുടർന്നത്. 2010ൽ മലാഗയെ ഖത്തർ ഗ്രൂപ്പിന് വിറ്റു. മക്കളായ പാകോ സാൻസും ഫെർണാണ്ടോ സാൻസും ഫുട്ബാൾ താരങ്ങളായിരുന്നു. ഫെർണാണ്ടോ റയലിനായി 35ഉം, മലാഗക്കായി 205ഉം മത്സരങ്ങൾ കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.