കൊൽക്കത്ത: ഫുട്ബാൾ ഇതിഹാസം പെലെയുടെ മുന്നിൽ കുലുങ്ങാതെ ഗോൾ വലയം കാത്ത മോഹൻ ബഗാൻ ഗോളി ശിവാജി ബാനർജി കൊൽക്കത്തയിലെ വസതിയിൽ നിര്യാതനായി. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മോഹൻ ബഗാനുവേണ്ടി 11 വർഷം ഗോൾവലയം കാത്ത ശിവാജി ബാനർജി 1977ൽ ന്യൂയോർക് കോസ്മോസിനെതിരെ നടന്ന പ്രദർശന മത്സരത്തിലാണ് പെലെയുടെ ഫ്രീ കിക്ക് തടഞ്ഞ് ഹീറോ ആയത്. മത്സരം 2-2ന് സമനിലയിലായി. റഷ്യൻ ടീമായ അറാറത്തിനെതിരെ െഎ.എഫ്.എ ഷീൽഡിലും മികച്ച പ്രകടനമായിരുന്നു ബാനർജി കാഴ്ചവെച്ചത്.
1977 മുതൽ 80 വരെ ചിരവൈരികളായ ഇൗസ്റ്റ് ബംഗാളിനെതിെര ഒറ്റ ഗോൾ പോലും വഴങ്ങാതെ റെക്കോഡ് സ്ഥാപിച്ചിട്ടുമുണ്ട്. ഫുട്ബാളിൽ മാത്രമല്ല, ക്രിക്കറ്റിലും ബാനർജി തെൻറ മുദ്ര പതിപ്പിച്ചിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലെ (സി.എ.ബി) ഫസ്റ്റ് ഡിവിഷൻ ക്ലബിൽ കളിച്ചിട്ടുമുണ്ട്. പോർട്ട് ട്രസ്റ്റിനെ പ്രതിനിധാനംചെയ്ത് സി.എ.ബിയുടെ യോഗങ്ങളിൽ ബാനർജി പെങ്കടുത്തിരുന്നു. ശനിയാഴ്ച മോഹൻ ബഗാൻ ഡി.എസ്.കെ ശിവാജിയൻസിനെതിരെ 3-1ന് വിജയിച്ചപ്പോൾ കളി കാണാൻ ബാനർജിയും സ്േറ്റഡിയത്തിലുണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.