Posted On
date_range Updated On
date_range അണ്ടർ 15 യൂത്ത് ലീഗ്: എം.എസ്.പി ഫൈനൽ റൗണ്ടിൽ
കൊച്ചി: എ.ഐ.ഐ.എഫ് അണ്ടർ 15 യൂത്ത് ലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ് ഇ ചാമ്പ്യൻമാരായി എം.എസ്.പി ഫുട്ബാൾ അക്കാദമി ഫൈനൽ റൗണ്ടിൽ. ചൊവ്വാഴ്ച നടന്ന അവസാന റൗണ്ട് മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബാൾ അക്കാദമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പി. അഭിജിത്ത് നാല് ഗോളുകൾ നേടി. 12 പോയൻറുമായാണ് എം.എഫ്.എ അഞ്ച് ക്ലബുകളുള്ള ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കോവളം ഫുട്ബാൾ ക്ലബിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഏഴ് പോയേൻറാടെ ബ്ലാസ്റ്റേഴ്സാണ് രണ്ടാംസ്ഥാനത്ത്. ഡോൺ ബോസ്കോയും പ്രൊഡിജി സ്പോർട്സുമാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.