ജിദ്ദ: അർജൻറീനയുടെ പഴയ താരം എഡ്ഗാഡോ ബൗസ സൗദി ദേശീയ ഫുട്ബോള്‍ ടീം കോച്ചാവും. ബേര്‍ട്ട് വന്‍ മാര്‍വികുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് പുതിയ നിയമനം. 2006-ന് ശേഷം സൗദി ടീമിനെ ലോകകപ്പ് ഫുട്ബാളിലെത്തിക്കുന്നതില് നിര്‍ണായക പങ്ക് വഹിച്ചത് മാര്‍വികായിരുന്നു. പുതിയ തലവന്‍ എഡ്ഗാഡോ ബൗസ അര്‍ജന്റീന ദേശീയ ടീമില്‍ ദീഗോ മറഡോണക്കൊപ്പം കളിച്ച താരമാണ്. അഞ്ച് ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. റസൊരിയോ സെന്‍ട്രല്‍ ടീമിനായി 310 ലീഗുകളില്‍ 80 ഗോൾ നേടിയിരുന്നു. അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍മാര്‍ നേടിയ മികച്ച ഗോള്‍വേട്ടകളിലൊന്നായിരുന്നു ഇത്.അര്‍ജൻറീനയടക്കം 12 ടീമുകളുടെ മാനേജറായിരുന്നു എഡ്ഗാഡോ ബൗസ. ഏറ്റവുമൊടുവിൽ യു.എ.ഇ ടീം മാനേജരായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കരാര്‍ തുടരാന്‍ മാര്‍വിക് തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകക്കപ്പിന് ഗ്രൂപ്പ് ബിയില്‍ 19 പോയിൻറുമായി രണ്ടാമതാണ് സൗദി ടീമിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.