ആദ്യ ഫുട്ബാള്‍ ദിനപത്രം ജര്‍മനിയില്‍

ബര്‍ലിന്‍: ജര്‍മനിയില്‍ ഫുട്ബാള്‍ വാര്‍ത്തകള്‍ക്ക് മാത്രമായൊരു ദിനപത്രം. ലോകത്ത് കായിക വാര്‍ത്തകള്‍ മാത്രമായി നിരവധി പത്രങ്ങളുണ്ടെങ്കിലും ഫുട്ബാള്‍ മാത്രം വിശേഷമാവുന്ന ആദ്യ പത്രമായി മാറി ‘ഫുട്ബാള്‍ ബില്‍ഡ്’. ജര്‍മനിയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ‘ബില്‍ഡി’നു കീഴിലാണ് ഫുട്ബാള്‍ ബില്‍ഡ് പ്രസിദ്ധീകരിക്കുന്നത്. മ്യൂണിക്, സ്റ്റുട്ട്ഗട്ട് എന്നിവടങ്ങളില്‍നിന്ന് നേരത്തേ പരീക്ഷണാര്‍ഥം പ്രസിദ്ധീകരണം തുടങ്ങിയ പത്രം, വെള്ളിയാഴ്ച മുതല്‍ ജര്‍മനി മുഴുവന്‍ ആരംഭിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയാണ് പുറത്തിറങ്ങുക.
 
Tags:    
News Summary - First dedicated football daily launched in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.