ഫിഫ്പ്രൊ ലോക ഇലവൻ; നാഴികക്കല്ല് പിന്നിട്ട് ക്രിസ്റ്റ്യാനോ

ആംസ്റ്റർഡാം: ഫിഫ്പ്രൊ ലോക ഇലവൻ ചുരുക്കപ്പട്ടിക പുറത്തുവിട്ടതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിൽ ഒരു പൊൻ തൂവൽ കൂടി. 2005ൽ ഫിഫ്പ്രൊ ലോക ഇലവൻ പ്രഖ്യാപനം ആരംഭിച്ചത് മുതൽ എല്ലാ പ്രാവശ്യവും ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന ത ാരമായി ക്രിസ്റ്റ്യാനോ. ഇത്തവണത്തേതുകൂടി 15 പ്രാവശ്യം ക്രിസ്റ്റ്യാനോ ലോക ഇലവനിലേക്ക് നിർദേശിക്കപ്പെട്ടിട്ടുണ്ട്.

ലോകത്തെ പ്രഫഷണൽ ഫുട്ബാൾ താരങ്ങളുടെ ഒൗദ്യോഗിക സംഘടനയാണ് ഫിഫ്പ്രൊ (ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രഫഷണൽ ഫുട്ബാളേഴ്സ്). 2005 മുതൽ എല്ലാ വർഷവും ഫിഫ്പ്രൊ ലോക ഇലവനെ പ്രഖ്യാപിക്കാറുണ്ട്. 2019ലെ ലോക ഇലവനിലേക്കുള്ള 55 പേരുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ലോകമെമ്പാടുമുള്ള ഫുട്ബാൾ താരങ്ങൾ വോട്ട് ചെയ്താണ് ലോക ഇലവനെ തീരുമാനിക്കുക. കഴിഞ്ഞ വർഷത്തേത് ഉൾപ്പടെ 12 പ്രാവശ്യം ക്രിസ്റ്റ്യാനോ ഫിഫ്പ്രൊ ലോക ഇലവനിൽ ഇടം നേടി. ലയണൽ മെസിയും 12 പ്രാവശ്യം ലോക ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്.

അഞ്ച് പ്രാവശ്യം ബാലൺ ദിഓർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോക്ക് യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം നഷ്ടമായിരുന്നു. ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്കാണ് ക്രിസ്റ്റ്യാനോയെയും മെസിയെയും മറികടന്ന് മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയത്.

Tags:    
News Summary - fifpro world eleven -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT