അദ്​ഭുതം; ഇൗ ജർമൻ വിജയം

ഇഞ്ചുറി സമയത്തി​​​​​​​​​​​​െൻറ അവസാന മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക്​ ഗോളാക്കി മാറ്റി ജർമനിയുടെ അദ്​ഭുത വിജയം. അവസാന നിമിഷം വരെ സമനില പേടിയിലായിരുന്ന ജർമനിക്ക്​ ടോണി ക്രൂസാണ്​ കിടിലൻ ജയം സമ്മാനിച്ചത്​. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന വൻ നാണക്കേടില്‍ നിന്നാണ്​ ജര്‍മനിയുടെ​ ഉയിര്‍ത്തെഴുന്നേൽപ്പ്​. 

ഇഞ്ചുറി സമയത്തി​​​​​​​​​​െൻറ അവസാന നിമിഷം സ്വീഡ​​​​​​​​​​െൻറ ഗോൾ മുഖത്തേക്ക്​ കുതിച്ച ജർമൻ മുന്നേറ്റ താരത്തെ ഫൗൾ ചെയ്​തതിനായിരുന്നു ഫ്രീകിക്ക്​. റൂയിസ്​ ടച്ച്​ ചെയ്​ത്​ പന്ത്​ ടോണി ക്രൂസ്​ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാനം ബോട്ടങ്​ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തുപോയതോടെ പത്തുപേരുമായാണ്​ ജർമനി കളിച്ചത്​. അടുത്ത കളിയിൽ ദക്ഷിണകൊറിയയെ തോല്പിച്ചാല്‍ ഇപ്പോള്‍ മൂന്നു പോയൻറുള്ള ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലെത്താം. എന്നാൽ മെക്‌സിക്കോയെ സ്വീഡന്‍ വീഴ്ത്തിയാല്‍ ഗോള്‍ശരാശരിയാകും പ്രീക്വാർട്ടർ സ്ഥാനക്കാരെ നിശ്ചയിക്കുക.

32ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിട്ട്​ നിന്ന സ്വീഡന്​ രണ്ടാം പകുതി തുടങ്ങി മൂന്ന്​ മിനിറ്റിന്​ ശേഷം തന്നെ ജർമനി തിരിച്ചടി നൽകി. മാരിയോ ഗോമസ്​ നൽകിയ പാസിൽ​ മാർക്കോ റ്യൂസാണ്​ സ്വീഡിഷ്​ വല കുലുക്കിയത്​​. സ്വീഡൻ ഗോൾ മുഖത്ത്​ നിരന്തരം അപകടം വിതച്ച ജർമൻ പടയുടെ മുമ്പിൽ പലപ്പോഴും സ്വീഡിഷ്​ പ്രതിരോധം കാഴ്​ചക്കാരായിരുന്നു. ഭാഗ്യം കൊണ്ടാണ്​ ഒാരോ തവണയും അവർ രക്ഷപ്പെട്ടത്​.

32ാം മിനിറ്റിൽ ഒ. ടൊയ്​വോന​​​​​​​​​​​​​​​​​​​​​​​​െൻറ അതിമനോഹരമായ ഗോളിലാണ്​​ സ്വീഡൻ ലീഡ്​ ചെയ്​തത്​. ഉറപ്പായ ഒരു പെനാൽട്ടി നിഷേധിക്കപ്പെട്ട ദുഃഖത്തിലിരുന്നു സ്വീഡൻ നൽകിയ മധുര ​പ്രതികാരമായി ടൊയ്​വോന​​​​​​​​​​​​​​​​​​​​​​െൻറ ഗോൾ. ​ക്ലേസൻ നൽകിയ പാസ്​ ജർമൻ പ്രതിരോധത്തെ തകർത്ത്​ അതിവിധഗ്​ദമായി ടൊയ്​വോനൻ  ഉയർത്തയടിക്കുകയായിരുന്നു. സ്വീഡിഷ് സ്ട്രൈക്കർ മാർക്കസ് ബർഗിനെ ജെറോം ബോട്ടെങ് ബോക്​സിനകത്ത്​ പിന്നിൽനിന്ന് വീഴ്ത്തിയതിന്​ സ്വീഡിഷ് താരങ്ങൾ പെനാൽട്ടിക്കായി റഫറിയോട്​ ആവശ്യപ്പെ​െട്ടങ്കിലും വിധിച്ചില്ല. 

റഷ്യ ലോകകപ്പിൽ മെക്​സിക്കോ​ക്കെതിരായ അട്ടിമറി തോൽവിയുടെ ഞെട്ടൽ മാറാത്ത ജർമനിക്ക്​ ഇന്ന്​ സ്വീഡ​​​​​​​​​​​​​​​​​​​​​​​​​െൻറ പരീക്ഷണം അതി ജീവിക്കണമായിരുന്നു. ടൂ​ർ​ണ​മ​​​​​​​​​​​​​​​​​​​​​​​​​​െൻറ്​ ഫേ​വ​റി​റ്റു​ക​ളാ​യെ​ത്തിയാണ്​ 1982ന്​ ​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടത്​. ഏ​ഷ്യ​ൻ ശ​ക്​​തി​ക​ളാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​ വരുന്ന​ സ്​​കാ​ൻ​ഡി​നേ​വി​യ​ക്കാരെ ജർമനി നിസാരമായി കാണ്ടിരുന്നില്ല​.

മെക്​സിക്കോ കൊറിയയെ തോൽപിച്ച സ്ഥിതിക്ക്​ ഇന്ന്​ സമനില വഴങ്ങിയാൽ പോലും ജർമനിക്ക്​ അപകടമായിരുന്നു​. 2006ന്​ ​ശേ​ഷം ആ​ദ്യ​മാ​യി ലോ​ക​ക​പ്പ്​ ക​ളി​ക്കു​ന്ന സ്വീ​ഡ​നും ഇന്ന്​ തോൽക്കാതിരിക്കാൻ മരിച്ച്​ കളിച്ചു.

Tags:    
News Summary - fifa worldcup 2018 sweden vs germany won- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.