?????????? ?????????????? ????? ???????????? ???????? ?????? ??????

ലോകകപ്പ് ആവേശമായി വയലിലെ നീന്തൽ മത്സരം

തിരൂരങ്ങാടി: പള്ളിക്കത്തായം വെഞ്ചാലി വയലിൽ ചെറുമുക്ക്​ വിസ്മയ കലാകായിക വേദിയും ജിഗർ ബോയ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള നീന്തൽ മത്സരത്തിൽ ആവേശം നീന്തിക്കയറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്​ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ഏക്കർകണക്കിന്​ വയലിൽ കനത്ത മഴ വകവെക്കാതെയായിരുന്നു മത്സരം. 

ലോകകപ്പ് ഫുട്​ബാൾ മത്സരം നടക്കുന്നതിനാൽ വിവിധ ടീമുകളുടെ ഫാൻസുകളുടെ ജഴ്​സി അണിഞ്ഞാണ്​ മത്സരത്തിനും കാണാനും പലരും എത്തിയത്​. ബ്രസീൽ-അർജൻറീന ആരാധകർ തമ്മിലാണ്​​ ഉദ്ഘാടന മത്സരം നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്​ണൻ ഫ്ലാഗ്​ ഓഫ് ചെയ്തു. 


ഭൂമി വിട്ടുതരാൻ തയാറാ​െണങ്കിൽ നീന്തൽകുളം നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് ഭാരവാഹികളായ മുസ്തഫ, കമാൽ, കെ.കെ. അഫ്സൽ, വി.പി. ഷാഫി, പി. ഷംസി, ഇ.പി. റബീഹ്, ഇ.കെ. സമീർ, എൻ. ഇർഷാദ് എന്നിവർ നേതൃത്വം നൽകി. യു. ഷംലീക്ക്, മിഥുൻ കൊടിഞ്ഞി, ഉവൈസ് ചെറുമുക്ക് എന്നിവർ വിജയികളായി.

 

Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT