Posted On
date_range Updated On
date_range ഗോൾഡൻ ബാൾ മോഡ്രിച്ചിന്; എംബാപെ യുവതാരം
മോസ്കോ: ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ പുരസ്കാരം െക്രായേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച്ചിന്. ഫൈനലിൽ തോറ്റെങ്കിലും ടൂർണമെൻറിലുടനീളം ക്രൊയേഷ്യയുടെ മുന്നേറ്റത്തിന് ചുക്കാൻപിടിച്ചത് 32കാരനായ മോഡ്രിച്ചായിരുന്നു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു ഇൗ പത്താം നമ്പറുകാരൻ.
മികച്ച യുവതാരത്തിനുള്ള ബെസ്റ്റ് യങ് പ്ലെയർ അവാർഡ് ഫ്രഞ്ച് സ്ട്രൈക്കർ കെയ്ലിയൻ എംബാപെ സ്വന്തമാക്കി. ഫൈനലിലടക്കം നാല് ഗോളുകളാണ് 19കാരൻ സ്കോർ ചെയ്തത്. ബെൽജിയത്തിന് മൂന്നാംസ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച തിബോ കോർട്ടുവക്കാണ് മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ. ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ആറ് ഗോളടിച്ച ഇംഗ്ലണ്ടിെൻറ ഹാരി കെയ്ൻ കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.