വിമർശനങ്ങൾ ഒാസിലിനെ കാര്യമായി ബാധിച്ചു -വെങ്ങർ

പാരിസ്​: ​ലോകകപ്പിൽ നിന്ന്​ ചാമ്പ്യന്മാരായ ജർമനി ഗ്രൂപ്​ കടക്കാതെ പുറത്തായതിനു പിന്നാലെ ഏറെ പഴിക്കേട്ട മിഡ്​ഫീൽഡർ മെസ്യൂത്​ ഒാസിലിന്​ പിന്തുണയുമായി ആഴ്​സനൽ മുൻ കോച്ച്​ ആഴ്​സൻ വെങ്ങർ. ലോകകപ്പിന്​ മുമ്പുണ്ടായ സംഭവങ്ങൾ താത്തി​​െൻറ കളിയെ കാര്യമായി ബാധിച്ചതായി വെങ്ങർ പറഞ്ഞു.

‘‘അനാവശ്യ വിവാദങ്ങളാണ്​ ആ താരത്തെ തളർത്തിയത്​. പിന്തുണയും പ്രോത്സാഹനവുമുണ്ടായാൽ ഒാസിൽനിന്നും ജർമനിക്ക്​ മെച്ചപ്പെട്ട പ്രകടനം ലഭിക്കുമായിരുന്നു. എനിക്കറിയാവുന്ന ഒാസിലല്ല റഷ്യയിൽ കളത്തിലിറങ്ങിയത്​. സ്വതന്ത്രമായി വിട്ടാൽ ഏറെ അപകടകാരിയായ താരമാണവൻ. അനാവശ്യ വിവാദത്തി​ൽ പെട്ടപ്പോൾ പിന്തുണനൽകേണ്ടതിനു പകരം പലരും കുറ്റപ്പെടുത്തുകയായിരുന്നു’’- വെങ്ങർ പറഞ്ഞു.

ലോകകപ്പിന്​ തൊട്ടുമുമ്പ്​ ഒാസിലും മറ്റൊരു താരം ഇൽകെയ്​ ഗുൻഡോഗനും തുർക്കി പ്രസിഡൻറ്​ ഉർദുഗാനോടൊപ്പം ഫോ​​േട്ടാക്ക്​ പോസ്​ ചെയ്​തത്​ ​ വിവാദമായിരുന്നു. പിന്നാലെ ലോകകപ്പ്​ ടീമിൽനിന്നും ഇരുവരെയും മാറ്റിനിർത്തണമെന്നു​ വരെ ആവശ്യങ്ങളുയർന്നിരുന്നു. ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ ഒാസിൽ കളത്തിലിറങ്ങിയെങ്കിലും രണ്ടിലും ജർമനിക്ക്​ ജയിക്കാനായിരുന്നില്ല.

Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.