സാംപോളിയുടെ ഭാവി ഇൗ മാസം അറിയും; തൽക്കാലം അണ്ടർ20 കോച്ച്​

ബ്വേനസ് ​​എയ്​റിസ്​: അർജ​ൈൻറൻ കോച്ച്​ ജോർജ്​ സാംപോളിയെ ദേശീയ ടീം കോച്ചായി നിലനിർത്തുമോയെന്ന്​ ഇൗ മാസം അവസാനത്തോടെ അറിയും. ലോകകപ്പ്​ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട്​ തോറ്റു​ പുറത്തായതിനു പിന്നാലെ അർജ​ൈൻറൻ കോച്ചി​​െൻറ കസേര തെറിക്കുമെന്ന​ സൂചനയുണ്ടായിരുന്നെങ്കിലും ഫുട്​ബാൾ ഫെഡറേഷൻ സ്​ഥിരീകരണമുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം സാംപോളിയുമായി ഫെഡറേഷൻ ഭാരവാഹികൾ സംസാരിച്ചു. സാംപോളി തൽക്കാലം അർജൻറീന അണ്ടർ20 ടീമിനെ പരിശീലിപ്പിക്കുമെന്ന്​ എ.എഫ്​.എ അറിയിച്ചു. സെപ്​റ്റംബർ ആറിന്​ ഗ്വാട്ടമാലക്കെതിരെയാണ്​ അർജൻറീനയുടെ ലോകകപ്പിനു ശേഷമുള്ള ആദ്യ അന്താരാഷ്​ട്ര മത്സരം.

ടീം പുറത്തായതിനു പിന്നാലെ അർജ​ൈൻറൻ സ്​പോർട്​സ്​ മാഗസിൻ ഒലെ നടത്തിയ ​സർവേയിൽ 82 ശതമാനം പേരും സാം​േപാളിയെ പുറത്താക്കണമെന്ന്​ അഭിപ്രായമുള്ളവരായിരുന്നു. 15 മത്സരങ്ങളിൽ ഏഴു​ ജയവും നാലു വീതം സമനിലയും തോൽവിയുമാണ്​ സാംപോളിക്കുള്ളത്​.

Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.